ഡൽഹിയിൽ പെട്രോളടിക്കാൻ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂ ഡൽഹി: ഒക്ടോബർ 25 മുതൽ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി) നിർബന്ധമാക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ശൈത്യകാലത്ത് മലിനീകരണ തോത് വർദ്ദിക്കുന്ന സാഹചര്യത്തിൽ പി.യു.സി ഇല്ലാത്ത ആളുകൾക്ക് പമ്പുകളിൽ പെട്രോൾ നിറയ്ക്കാൻ കഴിയില്ലെന്നും അതിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് തിങ്കളാഴ്ച നോട്ടീസ് പുറപ്പെടുവിക്കും. ഒക്‌ടോബർ 25 വരെ ജനങ്ങൾക്ക് സമയം നൽകും. ഒക്‌ടോബർ 25 മുതൽ പി.യു.സി ഇല്ലാതെ പമ്പുകളിൽ നിന്ന് പെട്രോൾ, ഡീസൽ എന്നിവ ലഭിക്കില്ല. അതുമൂലമുണ്ടാകുന്ന പമ്പുകളിലെ തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസും ഗതാഗത വകുപ്പും തയാറെടുക്കുകയാണ്- മന്ത്രി കൂട്ടിച്ചേർത്തു.

ഒക്ടോബർ 3 ന് ഡൽഹി സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്രീൻ വാർ റൂം ആരംഭിക്കും. ശീതകാല പ്രവർത്തനങ്ങൾ ഇവിടെയാകും നിരീക്ഷിക്കുക.

Tags:    
News Summary - Delhi: Soon, no fuel at petrol pumps without PUC certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.