ന്യൂഡൽഹി: 1985ലെ ട്രാൻസിസ്റ്റർ പരമ്പര ബോംബ് സ്ഫോടന കേസിൽ ഡൽഹി കോടതി 30 പേരെ വെറു തെ വിട്ടു. 49 പേർ പ്രതികളായ കേസിൽ അന്വേഷണത്തിലെ പിടിപ്പുകേടാണ് ഇത്രയും പേരുടെ മോചന ത്തിന് വഴിവെച്ചത്.
സംഭവത്തിൽ 69പേർ കൊല്ലപ്പെടുകയും 127പേർക്ക് പരിക്കേൽക്കുകയു ം ചെയ്തിരുന്നു. അന്വേഷണസംഘം ശേഖരിച്ച തെളിവുകൾ ദുർബലമാണെന്നും അതിെൻറ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാനാകില്ലെന്നും അഡീഷനൽ സെഷൻസ് ജഡ്ജി സന്ദീപ് യാദവ് വ്യക്തമാക്കി.
ഡൽഹിയിലും സമീപമുള്ള ഹരിയാനയിലെയിലും യു.പിയിലെയും പ്രദേശങ്ങളിലും1985 മേയ് 10ന് വൈകീട്ടാണ് ട്രാൻസിസ്റ്റർ ബോംബുകൾ പൊട്ടിത്തെറിച്ചത്. ബസുകളിലും പൊതുസ്ഥലങ്ങളിലുമായിരുന്നു സ്ഫോടനം.
ഇതിൽ പ്രത്യേക അന്വേഷണ സംഘം 59 പേർക്കെതിരെ കേസെടുത്തിരുന്നു. അഞ്ചുപ്രതികളെ 2006ൽ തന്നെ കോടതി വെറുതെ വിട്ടു. 19 പേർ വിചാരണക്കിടെ മരിച്ചു. ശേഷിക്കുന്ന 30 പേർ 86 മുതൽ ജാമ്യത്തിലാണ്.
സുവർണ ക്ഷേത്രത്തിലുണ്ടായ പൊലീസ് നടപടി, 84ലെ സിഖ് വിരുദ്ധ കലാപം എന്നീ സംഭവങ്ങളിൽ പ്രതികാരം ചെയ്യാനായി ആസൂത്രണം ചെയ്ത ഗൂഢാലോചന എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, ഇത് തെളിയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.