ഡൽഹി-തിരുവനന്തപുരം ട്രെയിൻ മേയ് 13ന്; എറണാകുളത്തും കോഴിക്കോടും സ്റ്റോപ്പ്

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ മേയ് 13ന് സർവിസ് നടത്തുമെന്ന് സൂചന. തിരികെ മേയ് 15ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിക്കും സർവിസ് നടത്തും. 

മേയ് 13ന് രാവിലെ 10.55നാണ് ഡൽഹിയിൽനിന്ന് ട്രെയിൻ പുറപ്പെടുക. മേയ് 15ന് രാത്രി 7.15ന് തിരികെയുള്ള സർവിസും ആരംഭിക്കും. ട്രെയിൻ സമയക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. 

കേരളത്തിൽ എറണാകുളത്തും കോഴിക്കോടും സ്റ്റോപ്പുണ്ട്. മംഗളൂരുവിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ സർവിസ് നടത്തുമെന്നാണ് വിവരം. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരിച്ചും സർവിസ് ഉണ്ടാകും. 

ന്യൂഡൽഹിയിൽനിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്ക് മേയ് 12 മുതൽ സർവിസ് ആരംഭിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ റിട്ടേൺ യാത്ര ഉൾപ്പെടെ 30 സർവിസുകളാണ് നടത്തുക. തിങ്കളാഴ്ച വൈകീട്ട് നാല് മുതൽ ബുക്കിങ് ആരംഭിക്കും.

ഓൺലൈനായി മാത്രമേ ബുക്ക് ചെയ്യാനാകൂ. ഐ.ആർ.സി.ടി.സിയുടെ വെബ്സൈറ്റിലൂടെ വേണം ബുക്കിങ് നടത്താൻ. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. എ.സി കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ രാജധാനി ട്രെയിനുകളുടെ ടിക്കറ്റ് നിരക്കായിരിക്കും. 

 

Tags:    
News Summary - delhi trivandrum train on may 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.