ഡൽഹി സർവ്വകലാശാല ഫെബ്രുവരി 17ന് തുറക്കും

ഡൽഹി സർവ്വകലാശാല ഫെബ്രുവരി 17 മുതൽ പുനരാരംഭിക്കുമെന്ന് ഡി.യു സർവ്വകലാശാല ഭരണാധികാരി പ്രൊഫസർ രജ്നി അബ്ബി അറിയിച്ചു. ഡൽഹിയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സർവകലാശാല അടച്ചിടുന്നതിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. സർവ്വകലാശാല തുറക്കുന്നത് സംബന്ധിച്ച സർക്കുലർ വൈസ് ചാൻസലർ പുറത്തിറക്കി.

ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡി.യു വൈസ് ചാൻസലർ യോഗേഷ് സിംഗ് പങ്കുവെക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുക. 

Tags:    
News Summary - Delhi University to reopen from February 17 for offline classes: Proctor Prof. Rajni Abbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.