ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമവുമായി ബന്ധപ്പെട്ട് ഹ്രസ്വചിത്ര നിർമാതാവ് രാഹുൽ റോയിയെയും ഡോക്യുമെൻററി സംവിധായിക സബ ദെവാനെയും ചോദ്യം ചെയ്യുന്നതിനായി ഡൽഹി പൊലീസ് വിളിപ്പിച്ചു.
കലാപത്തിൽ പങ്കുള്ള ഒരു വാട്സ്ആപ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും സമൻസ് അയച്ചത്. അതിക്രമത്തിൽ പങ്കുണ്ടെന്നാരോപിച്ച് ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം.
11 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് ഉമറിനെ അറസ്റ്റ് ചെയ്ത് പ്രത്യേക സെല്ലിൽ അടച്ചത്. ഉമറിെൻറ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. അതിക്രമത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഇതുവരെ 20 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇതിൽ 16 പേർക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നാലു പേർക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.