ന്യൂഡൽഹി: ഡൽഹിയിൽ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. ഡി.ഡി ന്യൂസ് കാമറാമാൻ യോഗേഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് യോഗേഷ് മരിച്ചത്. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിക്കുകയായിരുന്നു. മഹാനഗരങ്ങളിലെ 100ൽ അധികം മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വ്യാഴാഴ്ച തമിഴ്നാട്ടിലെ പ്രധാന പത്രങ്ങളിലൊന്നായ ‘ഡെയ്ലി തന്തി’യിലെ സബ് എഡിറ്റർമാരും റിപ്പോർട്ടർമാരും ഉൾപ്പെടെ 33 ജീവനക്കാർക്ക് കോവിഡ് സ്ഥീരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെെയല്ലാം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ചത് സൂപ്പർവൈസർക്കായിരുന്നു. പിന്നീട് ഇയാളുമായി അടുത്തിടപഴകിയവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ഒരുമാസം മുമ്പ് സത്യം ടി.വിയിലെ റിപ്പോർട്ടർക്കും കാമറമാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മറ്റൊരു ടി.വി ചാനലിലെ 32 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.