വിലക്കുണ്ടായിട്ടും ജനങ്ങൾ പടക്കം പൊട്ടിച്ചു; ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതായി റിപ്പോർട്ട്. ദീപാവലിക്ക് ശേഷം വായു മലിനീകരണം കൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സംസ്ഥാനത്ത് പടക്കങ്ങൾ പൊട്ടിക്കുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

എന്നാൽ നിരോധനം ലംഘിച്ച് പലയിടത്തും ജനങ്ങൾ പടക്കം പൊട്ടിച്ചു. ഇതോടെ സംസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 310 ആയി താഴ്ന്നു. കഴിഞ്ഞ എട്ട് ദിവസമായി ഡൽഹിയിലെ വായു മലിനീകരണം വളരെ മോശം നിലയിലായിരുന്നു. വായു മലിനീകരണം രൂക്ഷമായതോടെ പലർക്കും ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വായു മലിനീകരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ഉത്തരവ് ലംഘിച്ച് പടക്കം പൊട്ടിച്ചാൽ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഡൽഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലും വായു നിലവാരം മോശമായതായി മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചു.

Tags:    
News Summary - Delhi's Air Quality Turns 'Very Poor' As People Burst Crackers Despite Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.