പത്തനംതിട്ട: കോവിഡ് കാല സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിയുേമ്പാഴും റെയിൽവേ കോച്ചുകളുടെ ആവശ്യം കൂടുന്നു. ഇൗ സാമ്പത്തിക വർഷം റെയിൽവേ നിർമിക്കുന്നത് 8675 കോച്ച്. പരമ്പരാഗത കോച്ചുകൾ നിർത്തി കൂടുതൽ സുരക്ഷിതമായ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകളുടെ നിർമാണത്തിലേക്ക് മാറിയ റെയിൽേവ ഇൗ വിഭാഗത്തിൽ 6631 എണ്ണമാണ് പുറത്തിറക്കുക.
ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ 4402, കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ 1937, ഉത്തർപ്രദേശിലെ റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി (എം.സി.എഫ്) യിൽ 2176, ലാത്തൂരിലെ മറാത്ത്വാഡ റെയിൽവേ കോച്ച് ഫാക്ടറിയിൽ 160.അഞ്ച് കേന്ദ്രത്തിലായി 9500 കോച്ച് നിർമിക്കാൻ ആദ്യം ലക്ഷ്യമിട്ടിരുന്നെങ്കിലും കോവിഡ് കാലമായതിനാൽ റെയിൽവേ ബോർഡ് പുനഃപരിശോധിക്കുകയായിരുന്നു.
െപാതുമേഖല സ്ഥാപനങ്ങളായ ബെമൽ, ആലപ്പുഴ ചേർത്തല ആേട്ടാകാസ്റ്റ്, ടാറ്റ, ആൽസ്ട്രോം തുടങ്ങിയ ഏഴ് സ്വകാര്യ സ്ഥാപനങ്ങളും റെയിൽവേക്കായി കോച്ചുകളും വാഗണുകളും നിർമിക്കുന്നുണ്ട്.ഇതുകൂടി കണക്കെടുത്താൽ 10,000 കോച്ച് വരും. സ്വകാര്യവത്കരിക്കുന്ന റൂട്ടുകളിലെ റേക്കുകൾ നിർമിക്കുന്നതിന് പുറമെ വർഷംതോറും രാജ്യത്ത് 20 ശതമാനം കോച്ചുകളുടെ ആവശ്യം കൂടിവരുകയുമാണ്.
ഇൗ സാഹചര്യത്തിൽ കേരളത്തിെൻറ സ്വപ്ന പദ്ധതിയായിരുന്ന കഞ്ചിക്കോെട്ട കോച്ച് നിർമാണ ഫാക്ടറിയുടെ ചിറകരിഞ്ഞത് ന്യായീകരിക്കാനുള്ള കേന്ദ്ര ശ്രമങ്ങൾ ബോർഡിെൻറ കണക്കുകളിലൂടെ വീണ്ടും പൊളിയുകയാണ്. പ്രധാന നിർമാണ കേന്ദ്രമായ ചെന്നൈ പെരമ്പൂർ ഫാക്ടറിയിൽ 2017- 18 സാമ്പത്തിക വർഷം 2502 കോച്ച് നിർമിച്ച സ്ഥാനത്ത് 2020-21ൽ 4402 ആയി ഉയർത്തി.
ബി.ജെ.പി സർക്കാറിന് രാഷ്ട്രീയ താൽപര്യങ്ങളുള്ള റായ്ബറേലിയിലെ എം.സി.എഫിൽ 2017-18 സാമ്പത്തിക വർഷം 711 കോച്ചാണ് നിർമിച്ചതെങ്കിൽ ഇൗ സാമ്പത്തിക വർഷം 2176 ആയി ഉയർത്തി. 2008- 09 ബജറ്റിൽ പ്രഖ്യാപിച്ച കഞ്ചിക്കോട് ഫാക്ടറിക്ക് കേരളം 439 ഏക്കർ ഭൂമി കണ്ടെത്തി വലിയ സമ്മർദവുമായി മുന്നോട്ടുപോയെങ്കിലും രണ്ടുവർഷം മുമ്പ് കേന്ദ്രം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.