'ഈദ് ഗാഹ് ഹിൽസി'ന്‍റെ പേരുമാറ്റൽ; നിവേദനം മുഖ്യമന്ത്രിക്ക്​ സമർപ്പിച്ചതായി മധ്യപ്രദേശ്​ സ്​പീക്കർ

ഭോപ്പാൽ: മധ്യപ്രദേശിലെ 'ഈദ് ഗാഹ് ഹിൽസി'ന്‍റെ പേരുമാറ്റി 'ഗുരുനാനാക് തെക്രി' എന്നാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പ്രോേട്ടം സ്പീക്കർ രാമേശ്വർ ശർമ. നേരത്തേ ഈ ആവശ്യവുമായി മധ്യപ്രദേശിലെ സിഖുകാർ ശർമ്മക്ക് നിവേദനം നൽകിയിരുന്നു. നിവേദനം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.


'ഇദ്‌ഗാഹ് അതിന്‍റെ സ്ഥാനത്ത് തുടരും, പ്രാർഥനകളും നടത്താം. പക്ഷേ ഈ സ്ഥലം ഗുരുനാനാക് തെക്രി എന്നറിയപ്പെടണം. സമൂഹത്തിലെ ആളുകൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്' പ്രോട്ടേം സ്പീക്കർ രാമേശ്വർ ശർമ്മ പറഞ്ഞു.'ഗുരു നാനാക് തെക്രി' എന്ന് വിളിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു'-ശർമ്മ പറഞ്ഞു.

'പ്രത്യേക സ്ഥലത്തിന് 'ഈദ്ഗാഹ്' എന്നാണ് പേര് നൽകിയിട്ടുള്ളതെങ്കിലും ഗുരുനാനക് തെക്രി എന്ന് പുനർനാമകരണം ചെയ്യാമെന്ന് രാമേശ്വർ ശർമയും ഉറപ്പ് നൽകിയിട്ടുണ്ട്'- നിവേദന സംഘത്തിലെ പ്രതിനിധി നേരത്തേ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ശർമ്മ തന്നെ ഇടപെടുന്നത് വളരെ വലിയ കാര്യമാണ്. ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറയുന്നു, മുഴുവൻ സിഖ് സമൂഹവും അദ്ദേഹത്തോടൊപ്പമുണ്ട്, "അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.