ഗുവാഹത്തി: വസ്ത്രത്തിന് നീളം കുറവായതിനാൽ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കാതെ അധികൃതർ, നിവൃത്തിയില്ലാതെ ഡോർ കർട്ടൻ ചുറ്റി അകത്തുകടന്ന് വിദ്യാർഥിനി. അസം അഗ്രികള്‍ചര്‍ സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രത്തിനാണ് നീളം കുറവാണെന്ന് പറഞ്ഞ് അധികൃതര്‍ മാറ്റിനിര്‍ത്തിയത്. ആസാമിലെ തേസ്പുർ ജില്ലയിലാണ് സംഭവം. ഷോർട്സ് ധരിച്ചെത്തിയ വിദ്യാർഥിനിക്കാണ് പരീക്ഷാ ഹാളിൽ വിലക്ക് നേരിട്ടത്. തുടർന്ന് പിതാവിനെ ഫോണിൽ വിളിച്ച് പാൻറ്സ് വാങ്ങി വരാൻ വിദ്യാർഥിനി ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷക്ക് വൈകുമെന്ന് കണ്ടതോടെയാണ് കുട്ടി കർട്ടൻ ചുറ്റി പരീക്ഷാഹാളിൽ പ്രവേശിച്ചത്.
വസ്ത്രത്തെെചാല്ലി തർക്കം
'എെൻറ പട്ടണത്തിൽ നിന്ന് 10:30ന് ഞാൻ തേസ്പുരിലെത്തി. ഒരു ബന്ധുവിെൻറ സ്ഥലത്ത് കയറി ഫ്രഷ് ആയശേഷം ഞാൻ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്തി. പതിവ് പരിശോധനയ്ക്കുശേഷം, അവർ എന്നെ പരീക്ഷ നടക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു. തുടർന്ന് ഞാൻ പരീക്ഷാ ഹാൾ ഉള്ള മുകളിലേക്ക് പോയി. ആധാർ കാർഡും അഡ്മിറ്റ് കാർഡും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും എെൻറ പക്കലുണ്ടായിരുന്നു. എന്നിട്ടും അവർ എന്നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോൾ ഷോർട്ട് ഡ്രസ് അനുവദനീയമല്ലെന്ന് അവർ പറഞ്ഞു'-വിദ്യാർഥിനി പറഞ്ഞു.
എന്തുകൊണ്ടാണ് എനിക്ക് ഷോർട്ട്സ് ധരിക്കാൻ കഴിയാത്തതെന്ന് ഞാൻ ചോദിച്ചു. അഡ്മിറ്റ് കാർഡിൽ അങ്ങിനെ മാനദണ്ഡങ്ങളൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ അത് സാമാന്യബുദ്ധിയാണെന്നായിരുന്നു അധികൃതർ പറഞ്ഞത്- വിദ്യാർത്ഥിനി പറയുന്നു.
തേസ്പുരിലെ ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിട്യൂട്ട് ഫാർമസ്യൂട്ടിക്കൽ സയൻസസ് വ്യാഴാഴ്ച നടന്ന കാർഷിക പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാണ്. സംഭവത്തിൽ സ്ഥാപനത്തിന് പങ്കില്ലെന്നും പരീക്ഷ നടത്തിയത് ഏജൻസികളാണെന്നും സ്ഥാപനമല്ലെന്നും ഇൻസ്റ്റിട്യൂട്ട് അധികാരികൾ പറഞ്ഞു.
'കരഞ്ഞുകൊണ്ടാണ് മകൾ എന്നെ വിളിച്ചത്. സമയം കുറവായിരുന്നു. മാർക്കറ്റാണെങ്കിൽ വളരെ അകലെയായിരുന്നു. വസ്ത്രം വാങ്ങിവരാൻ എനിക്ക് അരമണിക്കൂറോളം സമയമെടുത്തു. അപ്പോഴേക്കും അവർ അവൾക്ക് ഒരു കർട്ടൻ നൽകി. നിർണായക പരീക്ഷയ്ക്ക് മിനിറ്റുകൾക്കുമുമ്പ് എെൻറ മകളെ മാനസികമായി പീഡിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്. 200 ചോദ്യങ്ങളിൽ അവൾക്ക് 148 ചോദ്യങ്ങൾളാണ് അറ്റൻഡ് ചെയ്യാനായത്. ഇത്രയും അപമാനം ഒരിക്കലും ഞങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പരീക്ഷാകേന്ദ്രത്തിൽ ഷോർട്ട് ധരിക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല'-പെൺകുട്ടിയുടെ പിതാവ് പറയുന്നു.അധികൃതരുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.