ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ദയൂബന്ദ് തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാ ജ് സിങ്. ദയൂബന്ദിന് സമീപം സഹരൺപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയുടെ ആരോപണം.
ദയൂബന്ദിനെ തീവ്രവാദികളുടെ ഗംഗോത്രിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട് ദയൂബന്ദ് തീവ്രവ ാദികളുടെ ഗംഗോത്രിയാണെന്ന്. ലോകത്തിലെ എല്ലാ കുപ്രസിദ്ധ തീവ്രവാദികളും വന്നത് ദയൂബന്ദിൽ നിന്നാണ്, ഹാഫിസ് സഈദ് അടക്കമുള്ളവർ -ഗിരിരാജ് പറഞ്ഞു.
ദാറുൽ ഉലൂം ദയൂബന്ദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി അടക്കം സ്ഥിതി ചെയ്യുന്ന ദയൂബന്ദിൽ പൗരത്വ നിയമത്തിനെതിരെ ആഴ്ചകളായി പ്രതിഷേധവുമായി ജനം തെരുവിലാണ്. ദയൂബന്ദിലെ പ്രതിഷേധത്തിനെതിരെ മുമ്പും രൂക്ഷ വിമർശവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഈ ജനങ്ങൾ പൗരത്വ നിയമത്തിനല്ല എതിര്, ഇവർ ഇന്ത്യക്ക് തന്നെ എതിരാണ്. ഇത് ഒരു തരത്തിലെ ഖിലാഫത്ത് മൂവ്മെന്‍റാണ് -ഗിരിരാജ് കുറ്റപ്പെടുത്തി.
ദിവസങ്ങൾക്ക് മുമ്പ് നടത്തിയ മറ്റൊരു പ്രസ്താവനയിൽ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗിനെയും ഗിരിരാജ് വിമർശിച്ചിരുന്നു. ശാഹീൻ ബാഗ് ചാവേറുകളെ വളർത്തുകയാണെന്നായിരുന്നു ഗിരിരാജ് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.