മുംബൈ: 2014 ലെ നിയമസഭ തെരഞ്ഞെടുപ്പ് പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. നേരത്തെ ബോംബെ ഹൈകോടതി വിചാരണ തടഞ്ഞ ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിെൻറ വിധി. പ്രഥമദൃഷ്ട്യാ ഫട്നാവിസ് നടത്തിയത് ജനപ്രതിനിധി നിയമത്തിലെ 125ാം വകുപ്പിെൻറ ലംഘനമാണെന്നും വിചാരണ തുടരണമെന്നും കോടതി പറഞ്ഞു.
വഞ്ചന, വ്യാജരേഖ ചമക്കൽ എന്നിവക്ക് ’96 ലും ’98ലും തനിക്കെതിരെ എടുത്ത കേസുകൾ ഫട്നാവിസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നാഗ്പുരിൽ അഭിഭാഷകനായ സതീഷ് ഉൗകെ നൽകിയ പരാതിയിൽ സെഷൻസ് കോടതി വിചാരണ നടപടി തുടങ്ങിയിരുന്നു. എന്നാൽ, ഫട്നാവിസിെൻറ ഹരജിയിൽ ഹൈകോടതി വിചാരണ തടയുകയായിരുന്നു. നടപടി തുടരണമെന്നാവശ്യപ്പെട്ട് ഉൗകെ നൽകിയ ഹരജിയിലാണ് ചൊവാഴ്ച സുപ്രീംകോടതി വിധി. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽകെ വിധി ഫട്നാവിസിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.