എയർ ഇന്ത്യയുടെ സുരക്ഷാ ഓഡിറ്റുകളിൽ വീഴ്ചയുണ്ടെന്ന് ഡി.ജി.സി.എ കണ്ടെത്തൽ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സുരക്ഷാ ഓഡിറ്റുകളിൽ വീഴ്ചയുണ്ടെന്ന് ഡി.ജി.സി.എയുടെ രണ്ടംഗ സമിതിയുടെ കണ്ടെത്തൽ. കണ്ടെത്തലിൽ ഡി.ജി.സി.എ വിശദമായ അന്വേഷണം നടത്തുമെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

എയർ ഇന്ത്യയുടെ സുരക്ഷാ ഓഡിറ്റുകളിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നാണ് ഡി.ജി.സി.എ അറിയിക്കുന്നത്. അതേസമയം, എല്ലാ സുരക്ഷാ ഓഡിറ്റുകളും കൃത്യമായി നടത്താറുണ്ടെന്നാണ് ഇതുസംബന്ധിച്ച് എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം. ഓഡിറ്റുകൾ എപ്പോഴും നടത്താറുണ്ടെന്നും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് അത് പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.

കാബിൻ നിരീക്ഷണം, കാർഗോ, ലോഡ് മാനേജ്മെന്റ് തുടങ്ങിയ പല സുരക്ഷാ ഓഡിറ്റുകളും എയർ ഇന്ത്യ കൃത്യമായി ചെയ്യുന്നില്ലെന്നാണ് ഡി.ജി.സി.എ കണ്ടെത്തൽ. 13 സേഫ്റ്റി ചെക്ക് പോയിന്റുകളിൽ ഡി.ജി.സി.എ നടത്തിയ പരിശോധനയിൽ പലതിലും കൃത്രിമമായ റിപ്പോർട്ടുകളാണ് കമ്പനി തയാറാക്കിയതെന്നും പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ, ഓഡിറ്റ് സ്റ്റേറ്റ്മെന്റ്, ഒഫീഷ്യൽ റെക്കോർഡുകൾ എന്നിവയെല്ലാം ആശ്രയിച്ചാണ് ഡി.ജി.സി.എ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മുംബൈ, ഗോവ, ഡൽഹി എന്നിവിടങ്ങളിൽ എയർ ഇന്ത്യ നടത്തിയെന്ന പറയുന്ന പരിശോധനകൾ കൃത്യമായി ചെയ്തിട്ടില്ലെന്നും ഡി.ജി.സി.എയുടെ രണ്ടംഗ സമിതി വ്യക്തമാക്കുന്നു.

ഗുരുഗ്രാമിലെ എയർ ഇന്ത്യയുടെ ഓഫീസിൽ ജൂലൈ 25,26 തീയതികളിൽ ഡി.ജി.സി.എ ടീം നടത്തിയ പരിശോധനയിലാണ് പിഴവുകൾ കണ്ടെത്തിയത്. ഇക്കാര്യത്തിൽ തുടരന്വേഷണം നടന്നു വരികയാണെന്ന് ഡി.ജി.സി.എ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് പറഞ്ഞു.

Tags:    
News Summary - DGCA inspection finds lapses in Air India's internal safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.