ന്യൂഡൽഹി: വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ്. എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൻ, ഫ്ലൈറ്റ് സേഫ്റ്റി ചീഫ് ഹന്റി ഡോനോഹൊ എന്നിവർക്കാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏപ്രിൽ 21 പുറപ്പെടുവിച്ച നോട്ടീസിൽ അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.
ഫെബ്രുവരി 27ന് ദുബൈ-ഡൽഹി വിമാനത്തിലാണ് പരാതിക്ക് ഇടയായ സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റ് ക്ഷണിച്ചത് പ്രകാരം വനിതാ സുഹൃത്ത് കോക്പിറ്റിനുള്ളിൽ കയറുകയായിരുന്നു. വനിതാ സുഹൃത്തിനായി പൈലറ്റ് തലയണ ആവശ്യപ്പെടുകയും പാനീയങ്ങളും പലഹാരങ്ങളും കോക്പിറ്റിൽ എത്തിക്കാൻ നിർദേശിച്ചതായും പരാതിയിൽ വിവരിക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കാബിൻ ക്രൂവാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൈലറ്റിനെതിരെ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.