ന്യൂഡൽഹി: പൈലറ്റുമാരുടെ ജോലിസമയ പരിധി ലംഘിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 80 ലക്ഷം രൂപ പിഴ ചുമത്തി. ജനുവരിയിൽ നടത്തിയ പരിശോധനയിലാണ് ചട്ടലംഘനം കണ്ടെത്തിയത്.
ചില ദിവസങ്ങളിൽ 60 വയസ്സിന് മുകളിലുള്ള രണ്ട് പൈലറ്റുമാർ ഒരുമിച്ച് വിമാനം പറത്തി, ദീർഘദൂര വിമാനയാത്രകൾക്ക് മുമ്പും ശേഷവും പൈലറ്റുമാർക്ക് ആവശ്യത്തിന് വിശ്രമിക്കാൻ അവസരം നൽകിയില്ല തുടങ്ങിയ ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.
കാരണം കാണിക്കൽ നോട്ടീസിന് എയർ ഇന്ത്യ സമർപ്പിച്ച മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.