ന്യൂഡൽഹി: ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡവലപ്മെന്‍റ് അതോറിറ്റി (യു.സി.എ.ഡി.എ) ഉദ്യോഗസ്ഥന്‍റെ ദാരുണ മരണവുമായി ബന്ധപ്പെട്ട് കേദാർനാഥിലെ ഹെലികോപ്റ്റർ ഓപറേറ്റർക്കെതിരെ അന്വേഷണം. ഹെലികോപ്റ്റർ ഓപറേറ്ററായ കെസ്ട്രൽ ഏവിയേഷനെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആണ് പ്രത്യേക അന്വേഷണം നടത്തുന്നത്.
ഏപ്രിൽ 23ന് യു.സി.എ.ഡി.എ ഉദ്യോഗസ്ഥൻ അമിത് സെയ്നി (35) മരണപ്പെട്ടതിന് പിന്നാലെ കെസ്ട്രൽ ഏവിയേഷന്‍റെ ഹെലികോപ്റ്റർ സർവീസ് നിർത്തിവെക്കാൻ ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു.
ഹെലികോപ്റ്ററിന്‍റെ റോട്ടർ ബ്ലേഡിൽ കുടുങ്ങിയാണ് യു.സി.എ.ഡി.എ ഫിനാൻസ് കൺട്രോളറായ അമിത് സെയ്നി മരണപ്പെട്ടത്. ദാരുണ സംഭവത്തിന് പിന്നാലെ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്ന് മുഴുവൻ ഹെലികോപ്റ്റർ ഓപറേറ്റർമാർക്കും ഡി.ജി.സി.എ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.