മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൈലറ്റുമാരെയും കാബിൻ ക്രൂ അംഗങ്ങളെയും സസ്പെൻഡ് ചെയ്ത് ഡി.ജി.സി.എ

ന്യുഡൽഹി: ബ്രീത്ത് അനലൈസർ ടെസ്റ്റിൽ മദ്യപിച്ചതായി കണ്ടെത്തിയ ഒമ്പതു പൈലറ്റുമാരെയും 32 കാബിൻ ക്രൂ അംഗങ്ങളെയും സസ്പെൻഡ് ചെയ്തു. ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആണ് നടപടി സ്വീകരിച്ചത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് ഡ്യൂട്ടിക്കുള്ള ജീവനക്കാർ മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തുന്നത്.

സസ്പെന്‍റഡ് ചെയ്തവരിൽ രണ്ടു പൈലറ്റുമാരും രണ്ട് കാബിൻ ക്രൂ അംഗങ്ങളും രണ്ടാം തവണയാണ് ബ്രീത്ത് അനലൈസർ ടെസ്റ്റിൽ മദ്യം കഴിച്ചതായി സ്ഥിരീകരിക്കുന്നത്. ഇവരെ മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പരിശോധനയിൽ ആദ്യത്തെ തവണ പിടിക്കപ്പെട്ട ഏഴ് പൈലറ്റുമാരെയും 30 കാബിൻ ക്രൂ അംഗങ്ങളെയും മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.

നേരത്തെ, മതിയായ പരിശീലനം ലഭിക്കാത്ത സ്പേസ് ജെറ്റ് എയർലൈനിലെ 90 പൈലറ്റുമാരെ ബോയിങ് 737 എയർ മാക്സ് വിമാനം പറത്തുന്നതിൽ നിന്നും ഡി.ജി.സി.എ വിലക്കിയിരുന്നു.

Tags:    
News Summary - DGCA suspends 9 pilots, 32 cabin crew members for failing pre-flight breath analyser test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.