ദിൻഗ്ര കമീഷൻ റി​േപ്പാർട്ട്​ ചോർന്നിട്ടില്ലെന്ന്​ ഖട്ടർ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​രു​മ​ക​നും പ്രി​യ​ങ്ക​യ​ു​ടെ ഭ​ർ​ത്താ​വു​മാ​യ ​േറാ​ബ​ർ​ട്ട്​ വാ​ദ്ര 2008ൽ ​ഹ​രി​യാ​ന​യി​ൽ ന​ട​ത്തി​യ ഭൂ​മി​യി​ട​പാ​ട്​ അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ്​ ദി​ൻ​​ഗ്ര ക​മീ​ഷ​​െൻറ റി​പ്പോ​ർ​ട്ട്​ ചോ​ർ​ന്നെ​ന്ന ​േകാ​ൺ​ഗ്ര​സ്​ ആ​രോ​പ​ണം ബി.​ജെ.​പി നി​ഷേ​ധി​ച്ചു. റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ടാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ,  ഭൂ​മി​യി​ട​പാ​ടി​ൽ ​േറാ​ബ​ർ​ട്ട്​ വാ​ദ്ര കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടാ​ൽ ന​ട​പ​ടി​െ​യ​ടു​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി. റി​പ്പോ​ർ​ട്ട്​ ചോ​ർ​ന്നെ​ന്ന ആ​രോ​പ​ണം കേ​ന്ദ്ര മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു​വും നി​ഷേ​ധി​ച്ചു.

കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര ഹൂ​ഡ​യു​ടെ കാ​ല​ത്ത്​ ഹ​രി​യാ​ന​യി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളും ഹൗ​സി​ങ്​ കോ​ള​നി​ക​ളും നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ൽ  ക്ര​മ​ക്കേ​ട്​ ന​ട​ന്നെ​ന്ന ആ​രോ​പ​ണം  അ​ന്വേ​ഷി​ക്കാ​ൻ 2015ലാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ​ൻ. ദി​ൻ​ഗ്ര ക​മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ക​മീ​ഷ​ൻ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ 180 പേ​ജു​ള്ള റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചു. അ​ന​ധി​കൃ​ത ഭൂ​മി​യി​ട​പാ​ടി​ലൂ​ടെ വാ​ദ്ര 50 കോ​ടി സ​മ്പാ​ദി​ച്ച​താ​യു​ള്ള ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​മു​ഖ ദേ​ശീ​യ ദി​ന​പ​ത്ര​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

ഹ​രി​യാ​ന​യി​ലെ ഗു​ഡ്​​ഗാ​വി​ലു​ള്ള നാ​ല്​ ഗ്രാ​മ​ങ്ങ​ളി​ൽ ഭൂ​മി പ​തി​വു​മാ​റ്റം ന​ട​ത്തി​യ​തും വാ​ദ്ര​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​ൈ​ക​ൈ​ല​റ്റ്​ ഹോ​സ്​​പി​ലാ​റ്റി ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വ​ൻ​കി​ട റി​യ​ൽ എ​സ്​​റ്റേ​റ്റ്, നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഡി.​എ​ൽ.​എ​ഫു​മാ​യു​ള്ള ഭൂ​മി​യി​ട​പാ​ടു​ക​ളു​മാ​യി​രു​ന്നു ക​മീ​ഷ​ൻ അ​ന്വേ​ഷി​ച്ച​ത്. ​വാ​ദ്ര അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച്​ പ്രി​യ​ങ്ക​യു​ടെ പേ​രി​ൽ ഫ​രി​ദാ​ബാ​ദി​ൽ സ്​​ഥ​ലം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

വാ​ദ്ര​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ  ബ​ന്ധ​വു​മി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ പ്രി​യ​ങ്ക​യും ര​ം​ഗ​ത്ത്​ എ​ത്തി​യി​രു​ന്നു. 2014ലെ ​ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ ബി.​ജെ.​പി​യു​ടെ പ്ര​ധാ​ന പ്ര​ചാ​ര​ണ​വും ഭൂ​മി അ​ഴി​മ​തി ഉ​യ​ർ​ത്തി​യാ​യി​രു​ന്നു.

 

Tags:    
News Summary - dhingra commission report manohar lal khattar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.