ന്യൂഡൽഹി: ബോളിവുഡ് ചിത്രമായ ‘ധൂം’ൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കവർച്ച നടത്തുകയും അതിവേഗ ബൈക്കുകളിൽ രക്ഷപ്പെടുകയും ചെയ്തിരുന്ന മൂന്നു പേർ പിടിയിലായതായി ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അഷ്റഫ് എന്ന ഗുല്ലു (23), തൗഫീഖ് (24), ഇസ്തികാർ എന്നിവരാണ് പിടിയിലായത്.
ഇതോടെ ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നടന്ന 26 മോഷണ, മാലപൊട്ടിക്കൽ കേസുകൾക്ക് തുമ്പായെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ 10ന് ജോഹ്രിപൂരിൽ ഗുല്ലു ഉണ്ടെന്ന് തങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നെന്നും തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായതെന്നും ഡെപ്യൂട്ടി കമീഷണർ ക്രൈം ബ്രാഞ്ച് അമിത് ഗോയൽ അറിയിച്ചു.
30കാരനായ നസകാത്ത് അലി എന്ന് കെ.ടി.എം ആണ് തങ്ങളുടെ സംഘത്തിന്‍റെ തലവനെന്ന് യുവാക്കൾ സമ്മതിച്ചു. സ്പോർട്സ് ബൈക്കുകൾ മോഷ്ടിച്ച് അതിലാണ് മറ്റു കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. പിടിയിലാവില്ലെന്ന ആത്മവിശ്വാസത്തിൽ സി.സി.ടി.വി ക്യാമറ പോലും കൂസാതെ സംഘം കവർച്ച നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.