ബംഗളൂരു: യുവതിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ വളർത്തുനായെ ഒഴിവാക്കാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, ഭർതൃവീട്ടുകാർ നായെ ഒഴിവാക്കാൻ സമ്മതിക്കാത്തതിനാൽ യുവതിയും മകളും ജീവനൊടുക്കി.ബംഗളൂരുവിലെ ആർ. ദിവ്യ (36), മകൾ ഹൃദയ (13) എന്നിവരാണ് മരിച്ചത്. നായെ ഒഴിവാക്കണമെന്ന ഡോക്ടറുടെ നിർദേശം പാലിക്കാൻ ഭർതൃവീട്ടുകാർ തയാറാകാത്തതിന്‍റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യപ്രേരണകുറ്റം ചുമത്തി ദിവ്യയുടെ ഭർത്താവ് ശ്രീനിവാസ്, ഭർതൃമാതാവ് വസന്ത, ഭർതൃപിതാവ് ജനാർദനൻ എന്നിവർക്കെതിരെ ഗോവിന്ദപുര പൊലീസ് കേസെടുത്തു. ദിവ്യക്ക് വർഷങ്ങളായി ശ്വാസംമുട്ടലുമായി ബന്ധപ്പെട്ടതും ചർമസംബന്ധമായതുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പിതാവ് എം.കെ. രാമൻ പറഞ്ഞു.
ഡോക്ടറെ കാണിച്ചപ്പോൾ നായ്ക്കളുമായി അകലം പാലിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇക്കാര്യം അനുസരിക്കാനോ വളർത്തുനായെ ഒഴിവാക്കാനോ ഭർതൃവീട്ടുകാർ തയാറായില്ല.നായിൽനിന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു ഭർതൃവീട്ടുകാരുടെ നിലപാട്. തുടർന്നുള്ള മനോവിഷമത്തിലായിരുന്നു ആത്മഹത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.