യശ്വന്ത് സിൻഹ നരേന്ദ്ര മോദിക്കൊപ്പം

മോദിയെ പുറത്താക്കാൻ വാജ്​പേയ്​ തീരുമാനിച്ചിരുന്നോ? യശ്വന്ത്​ സിൻഹ വെളിപ്പെടുത്തിയത് ഇങ്ങനെ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥിയായി തീരുമാനിക്കപ്പെട്ട മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ ബി.ജെ.പിയിലെ തന്‍റെ അവസാന കാലത്ത് മോദിക്കെതിരെ ഉയർത്തിയത് കനത്ത വിമർശനങ്ങൾ. മോദിയെ പുറത്താക്കാൻ വാജ്​പേയ്​ തീരുമാനിച്ചിരുന്നുവെന്ന, 2019 മേയിൽ നടത്തിയ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറെ ചർച്ചയായത്.

ഗുജറാത്ത്​ കലാപത്തെ തുടർന്ന്​ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോദിയെ പുറത്തക്കാൻ വാജ്​പേയ്​ തീരുമാനിച്ചിരുന്നതായാണ് ബി.ജെ.പി മുൻ ദേശീയ വക്താവ് കൂടിയായിരുന്ന യശ്വന്ത്​ സിൻഹ വെളിപ്പെടുത്തിയത്. അന്ന്​ അദ്വാനിയുടെ ഇടപെടലാണ്​ മോദിയെ രക്ഷിച്ചതെന്നും യശ്വന്ത്​ സിൻഹ പറഞ്ഞിരുന്നു.



(യശ്വന്ത് സിൻഹ എ.ബി. വാജ്പേയ്ക്കൊപ്പം)

 

ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോദി രാജിവെക്കണമെന്ന്​ വാജ്​പേയ്​ ആവശ്യപ്പെട്ടു. അദ്ദേഹം അതിന്​ തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്​പേയ്​ പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത്​ സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് എൽ.കെ.​ അദ്വാനി ഭീഷണി മുഴക്കി. ഇതാണ്​ തീരുമാനത്തിൽ നിന്ന്​ പിന്നാക്കം പോകാൻ വാജ്​പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത്​ സിൻഹ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Did Vajpayee decide to oust Modi? Yashwant Sinha revealed this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.