മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ശരദ് പവാറിനെ പിന്തുണച്ചതുപോലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണക്കണമെന്ന് ബരാമതിയിലെ വോട്ടർമാരോട് കെഞ്ചി അജിത് പവാർ. ‘ലോക്സഭ തെരഞ്ഞെടുപ്പിൽ സുപ്രിയ ‘തായ്’ തോറ്റാൽ ഈ പ്രായത്തിൽ പവാർ ‘സാഹെബ്’ സങ്കടപ്പെടുമെന്ന് നിങ്ങൾ ഭയന്നു.
തായിയെ ജയിപ്പിച്ചു. എന്നാലിപ്പോൾ ഈ തെരഞ്ഞെടുപ്പിൽ ദയവായി നിങ്ങളെനിക്ക് വോട്ട് ചെയ്യണം. ലോക്സഭ തെരഞ്ഞെടുപ്പിലെ നിങ്ങളുടെ വിധിയെഴുത്തിനെ ഞാൻ മാനിച്ചു. വികസനത്തിനുവേണ്ടി നിങ്ങളെനിക്ക് വോട്ട് ചെയ്യണം’’-അജിത് പറഞ്ഞു. ഡൽഹിയിൽ തായ് (സുപ്രിയ), മഹാരാഷ്ട്രയിൽ ദാദ (അജിത്) എന്ന പാർട്ടി പിളരും മുമ്പുള്ള സമവാക്യം ഓർമിപ്പിക്കുകയാണ് അജിത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുപ്രിയക്കെതിരെ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചത് തന്റെ തെറ്റെന്ന് അജിത് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ അജിത്തിനെതിരെ പവാർ രംഗത്തിറക്കിയത് അജിത്തിന്റെ സഹോദരന്റെ മകൻ യുഗേന്ദ്ര പവാറിനെയാണ്. വിദ്യാസമ്പന്നനും കാർഷിക പാരമ്പര്യവുമുള്ള യുവനേതൃത്വത്തെ തരുന്നുവെന്നാണ് യുഗേന്ദ്രയുടെ പത്രിക സമർപ്പണത്തിനുശേഷം ശരദ് പവാർ വോട്ടർമാരോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.