അദാനിയിൽ ഭിന്നത; ഭരണഘടനയിൽ ഐക്യം

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി​ക്കെ​തി​രാ​യ ച​ർ​ച്ച​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ൽ​ത​ന്നെ ഭി​ന്ന​ത ശ​ക്ത​മാ​കു​ക​യും ഭ​ര​ണ​ഘ​ട​ന ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ൻ​ഡ്യ​യും എ​ൻ.​ഡി.​എ​യും സ​മ​വാ​യ​ത്തി​ലെ​ത്തു​ക​യും ചെ​യ്ത​തോ​ടെ ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട പാ​ർ​ല​മെ​ന്റ് സ്തം​ഭ​നം നീ​ങ്ങാ​ൻ വ​ഴി​യൊ​രു​ങ്ങി.

തി​ങ്ക​ളാ​ഴ്ച​യും ഇ​രു​സ​ഭ​ക​ളും സ്തം​ഭി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​ൻ​ഡ്യ നേ​താ​ക്ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നും സ്പീ​ക്ക​ർ​ക്കു​മി​ട​യി​ൽ ന​ട​ന്ന മാ​ര​ത്ത​ൺ ച​ർ​ച്ച ഫ​ലം ക​ണ്ട​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​ക​​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ക്സ​ഭ​യി​ൽ ഡി​സം​ബ​ർ 13, 14 തീ​യ​തി​ക​ളി​ലും രാ​ജ്യ​സ​ഭ​യി​ൽ 16നും 17​നും ച​ർ​ച്ച ന​ട​ക്കും. ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​ക്ക് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ പാ​ർ​ല​മെ​ന്റ് ന​ട​ത്തി​പ്പു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ല വി​ളി​ച്ചു​ചേ​ർ​ത്ത സ​ഭാ​നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​ൻ​ഡ്യ നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ഗൗ​ര​വ് ഗോ​ഗോ​യ്, ധ​ർ​മേ​ന്ദ്ര യാ​ദ​വ്, സു​ദീ​പ് ബ​​ന്ദോ​പാ​ധ്യാ​യ, ടി.​ആ​ർ. ബാ​ലു തു​ട​ങ്ങി​യ​വ​ർ രാ​വി​ലെ സ്പീ​ക്ക​റെ ക​ണ്ട് ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​ക്ക് തി​യ​തി പ്ര​ഖ്യാ​പി​ച്ചാ​ൽ സ​ഭാ ന​ട​ത്തി​പ്പു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​റും പ്ര​തി​പ​ക്ഷ​വും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ 13, 14 തീ​യ​തി​ക​ളി​ൽ ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി. ഇ​തി​നു ശേ​ഷം സ്പീ​ക്ക​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ഭാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഭ​ര​ണ - പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ സ​ഭാ സ്തം​ഭ​നം നീ​ക്കാ​ൻ സ​മ​വാ​യ​ത്തി​ലെ​ത്തി​യ​ത്.

ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച ന​ട​ത്താ​ൻ വെ​ള്ളി​യാ​ഴ്ച ഇ​ൻ​ഡ്യ​യും എ​ൻ.​ഡി.​എ​യും ധാ​ര​ണ​യാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ബി​ല്ലു​ക​ൾ പാ​സാ​ക്കി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​വെ​ച്ച ഉ​പാ​ധി. എ​ന്നാ​ൽ, ഇ​ത് അം​ഗീ​ക​രി​ക്കാ​നോ പ​ക​രം തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഇ​ൻ​ഡ്യ സ​ഖ്യം തി​ങ്ക​ളാ​ഴ്ച ത​ങ്ങ​ളു​ടെ പ​ഴ​യ വി​ഷ​യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ഇ​രു​സ​ഭ​ക​ളും സ്തം​ഭി​പ്പി​ച്ചു. ആ​ദ്യം 12 വ​രെ നി​ർ​ത്തി​വെ​ച്ച​ശേ​ഷ​മാ​ണ് ഇ​രു​സ​ഭ​ക​ളും ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് പി​രി​ഞ്ഞ​ത്.

അദാനിക്കെതിരെ കോൺഗ്രസ് മാത്രം

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ മ​റ്റ് ഇ​ൻ​ഡ്യ സ​ഖ്യ​ക​ക്ഷി​ക​ൾ കൈ​യൊ​ഴി​ഞ്ഞ​തോ​ടെ അ​ജ​ണ്ട​ക​ൾ മാ​റ്റി​വെ​ച്ച് അ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യ​ണ​​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് അ​വ​ർ പി​ന്മാ​റി​യ​താ​ണ് ഭ​ര​ണ​പ​ക്ഷ- പ്ര​തി​പ​ക്ഷ സ​മ​വാ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ഗൗ​തം അ​ദാ​നി​യു​ടെ​യും പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തെ പ്ര​ശ്ന​വ​ത്ക​രി​ക്കു​ന്ന​തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു​ള്ള താ​ൽ​പ​ര്യം ഇ​ൻ​ഡ്യ​സ​ഖ്യ​ത്തി​ലെ പ​ല ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​മി​ല്ലാ​യി​രു​ന്നു. മ​റ്റ് അ​ജ​ണ്ട​ക​ൾ മാ​റ്റി​വെ​ച്ച് അ​ദാ​നി വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന്റെ ഒ​ന്നാം ദി​വ​സം​ത​ന്നെ ഇ​ൻ​ഡ്യ​സ​ഖ്യ​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ദാ​നി വി​ഷ​യം ഏ​റ്റെ​ടു​ത്തി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ഇ​തു​ന്ന​യി​ച്ച് സ​ഭ സ്തം​ഭി​പ്പി​ക്കു​ന്ന​തി​നെ പ​ര​സ്യ​മാ​യി എ​തി​ർ​ക്കു​ക​യും ചെ​യ്തു. സ​ഖ്യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​ക​ളാ​യ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ആ​ദ്യ​ദി​നം മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യും ഇ​രു​സ​ഭ​ക​ളും സ്തം​ഭി​പ്പി​ക്കാ​ൻ ഇ​റ​ങ്ങി​യ​തും നോ​ട്ടീ​സ് ന​ൽ​കി​യ​തും സം​ഭ​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ടാ​യി​രു​ന്നു.

മു​സ്‍ലിം ലീ​ഗി​ന്റെ നോ​ട്ടീ​സും ആ​ദ്യ ദി​വ​സം തൊ​ട്ട് സം​ഭ​ലി​നാ​യി​രു​ന്നു. ഡി.​എം.​കെ നേ​താ​ക്ക​ൾ അ​ദാ​നി വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര നോ​ട്ടീ​സ് ന​ൽ​കാ​തെ ദി​വ​സ​വും മ​ണി​പ്പു​ർ ക​ലാ​പ​ത്തി​ൽ മാ​ത്ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Tags:    
News Summary - different opinion in India alliance over the debate against Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.