കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സംവിധായകൻ എം. ഗജേന്ദ്ര 19 വർഷത്തിന് ശേഷം അറസ്റ്റിൽ

ബംഗളൂരു: കൊലക്കേസിൽ പ്രതിയായിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നട സിനിമ സംവിധായകൻ എം. ഗജേന്ദ്രയെ (46) പൊലീസ് അറസ്റ്റ് ചെയ്തു. 2004ൽ കൊട്ട രവി എന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ പൊലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റുചെയ്തത്.

ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ചു. പിന്നീട് പൊലീസിന്‍റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങി നടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്നാണ് 2008ൽ പൊലീസ് കോടതിയെ അറിയിച്ചത്.

2019ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായി പൊലീസ് പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടെയാണ് ഗജേന്ദ്രയുടെ കേസ് വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബംഗളൂരുവിലെ പുതിയവീട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. 

Tags:    
News Summary - Director M Gajendra who was on bail in the murder case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.