രാഹുൽ ഗാന്ധിയുടെ അയോഗ്യത: യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പാർല​മെന്റ് മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധത്തിൽ പ​ങ്കെടുക്കാനായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ ഡൽഹി ജന്തർ മന്ദറി​ലെത്തിയിരുന്നു.

ജന്തർ മന്തറിൽ ധർണയായാണ് പ്രതിഷേധം തുടങ്ങിയത്. കൂടുതൽ ആളുകൾ എത്തിയതോടെ ധർണ പാർലമെന്റ് മാർച്ചായി രൂപം പ്രാപിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാച്ച് ജന്തർ മന്തിറിന്റെ ഗേറ്റിലെത്തിയപ്പോൾ തന്നെ പൊലീസും സി.ആർ.പി.എഫും ചേർന്ന് തടഞ്ഞു. വൻ പൊലീസു് സന്നാഹവും സി.ആർ.പി.എഫും മാർച്ച് തടയാനായി ഒരുങ്ങിയിരുന്നു. നരിവധി ബസുകളിലായാണ് പൊലീസ് എത്തിയത്.

മാർച്ച് തടയാനായി പൊലീസ് നിരത്തിയ ബാരിക്കേഡുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രതീകാത്മകമായി പണം നിറച്ച പെട്ടികൾ ഉയർത്തിക്കാട്ടിയും ബാരിക്കേഡിലേക്ക് വലിച്ചെറിഞ്ഞുമുൾപ്പെടെ ​പ്രവർത്തകർ സമരം തുടർന്നപ്പോൾ പൊലീസ് അവരെ തടയാൻ ശ്രമിച്ച് കൂടതൽ സംഘർത്തിലേക്ക് നിയിച്ചു.

പ്രതിഷേധക്കാർ ബാരിക്കേഡിനു മുകളിൽ കയറി നിന്ന് പ്രതീകാത്മ പണപ്പെട്ടി തുറന്ന് പണം വാരിയെറിയുകയും പണമുള്ള അദാനിക്കും അംബാനിക്കും വേണ്ടി മാത്രമായുള്ള സർക്കാറാണിതെന്നും പട്ടിണിപ്പാവങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിച്ചു.

ബാരിക്കേഡുകൾ മറികടന്നു പേകാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാൻ തുടങ്ങി. പ്രതിഷേധത്തിനായി കെണ്ടു വന്ന പണപ്പെട്ടി പൊലീസ് കൊണ്ടുപോയി. പ്രവർത്തകരെ നിർബന്ധപൂർവം ബസിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തുവെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയിട്ടില്ല. പ്രതിഷേധം തുടരുകയാണ്.

Tags:    
News Summary - Disqualification of Rahul Gandhi: Clashes in Youth Congress Parliament March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.