ബംഗളൂരു: കർണാടകയിലെ ഭരണ അട്ടിമറി സംബന്ധിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ന ടത്തിയ വെളിപ്പെടുത്തലിെൻറ വിഡിയോ വിവാദമായതിനു പിന്നാലെ, എം.എൽ.എമാരുടെ അയോഗ്യത കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഒക്ടോബർ 25ന് ഇരുകക്ഷികളുടെയും വാദം പൂർത്തിയായിരുന്നെങ്കിലും ദീപാവലി അവധിക്കു ശേഷം വിധി പുറപ്പെടുവിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വി.എൻ. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.
എന്നാൽ, സഖ്യസർക്കാറിെൻറ അട്ടിമറി സാക്ഷ്യപ്പെടുത്തുന്ന വിഡിയോ കേസിൽ വഴിത്തിരിവായേക്കും. എം.എൽ.എമാർ കൂട്ടമായി രാജിവെച്ചത് ബി.ജെ.പിയുടെ ഒത്താശയോടെ ഭരണം അട്ടിമറിക്കാനാണെന്ന തങ്ങളുടെ വാദത്തിന് തെളിവായി വിഡിയോ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് കോൺഗ്രസിെൻറ തീരുമാനം. മുൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ പുറപ്പെടുവിച്ച അയോഗ്യത ഉത്തരവ് റദ്ദാക്കണമെന്നും തങ്ങളുടെ രാജി അംഗീകരിക്കണമെന്നുമാണ് എം.എൽ.എമാരുടെ ഹരജിയിലെ ആവശ്യം.
ഭരണ പക്ഷത്തുനിന്ന് 16 പേർ രാജിവെക്കുകയും ഒരു കെ.പി.ജെ.പി (കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി) അംഗവും സ്വതന്ത്രനും പിന്തുണ പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് വിശ്വാസവോെട്ടടുപ്പിൽ പരാജയപ്പെട്ട് ഇൗ വർഷം ജൂലൈ 24നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിെല ജെ.ഡി-എസ്-കോൺഗ്രസ് സഖ്യസർക്കാർ പടിയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.