റിപബ്ലിക്​ ദിന കർഷകറാലി മാറ്റണമെന്ന്​ കേന്ദ്ര മന്ത്രി; 'ആഘോഷം തടസ്സപ്പെട്ടാൽ ലോകത്തിന്​ തെറ്റായ സന്ദേശം നൽകും'

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്​ എന്തെങ്കിലും തടസ്സം നേരിട്ടാൽ അത് ലോകത്തിന് തെറ്റായ സന്ദേശം നൽകുമെന്ന്​ കേന്ദ്ര കൃഷി സഹ മന്ത്രി കൈലാഷ് ചൗധരി. അതിനാൽ, അന്നേദിവസം കർഷക പ്രക്ഷോഭത്തി​ന്‍റെ ഭാഗമായി നടത്താൻ തീരുമാനിച്ച ട്രാക്​ടർ റാലി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രക്ഷോഭത്തിൽ ഏർപ്പെട്ട കർഷകർ സുപ്രീംകോടതി നിയോഗിച്ച സമിതിയെ വിശ്വസിക്കണം. സമിതി പക്ഷപാതമില്ലാതെ തീരുമാനം എടുക്കും. കർഷകർക്ക് അവരുടെ പ്രശ്‌നങ്ങൾ സമിതിയുടെ മുമ്പാകെ വെച്ചാൽ കോടതിക്ക് എത്രയും വേഗം വിധി പ്രഖ്യാപിക്കാനാകും -അദ്ദേഹം പറഞ്ഞു.

കർഷകരുടെ പ്രശ്​നം രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ​കോൺഗ്രസ്​ ത​ങ്ങളെ പ്രകോപിപ്പിക്കുന്നത്​ കർഷക യൂണിയൻ മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Disruption in Republic Day celebrations will send wrong message to world, says MoS Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.