ന്യൂയോർക്: ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയെ ഇന്ത്യയെ ഭിന്നിപ്പിക്കുന്ന നേതാവെന്ന് വിശ േഷിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച ടൈം മാഗസിൻ നിലപാട് മാറ്റി. ദശാബ്ദങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രധാനമന്ത് രിക്കും കഴിയാത്തതുപോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു എന്നാണ് ടൈം മാഗസിെൻറ പുതിയ എഡിറ്റോറിയലിെൻറ തലക ്കെട്ട്. ഇന്ത്യ ഐ.എൻ.സി ഗ്രൂപ്പ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ മനോജ് ലാദ്വയാണ് എഡിറ്റോറിയല്‍ എഴുതിയ ത്.
2014ല്‍ മോദിക്കുവേണ്ടി കാമ്പയിന് നടത്തിയ ആളാണ് ലാദ്വ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രവിജയം നേടിയതിനുപിന്നാലെയാണ് ടൈം നിലപാട് മാറ്റിയത്. ടൈം മാഗസിെൻറ വെബ്‌സൈറ്റില്‍ ചൊവ്വാഴ്ചയാണ് ലേഖനം വന്നത്. വിവിധ തട്ടുകളാക്കി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമർഥമായി അതിജീവിച്ചെന്ന് ലേഖനം നിരീക്ഷിക്കുന്നു. പിന്നാക്ക സമുദായത്തില്‍ ജനിച്ചു എന്നുള്ളതാണ് മോദിയെ ഐക്യത്തിെൻറ വക്താവാക്കിയതെന്നും ലാദ്വ വിലയിരുത്തുന്നു.
മോദി ജനിച്ചത് സമൂഹത്തിലെ ഏറ്റവും പിന്നാക്കംനില്‍ക്കുന്ന വിഭാഗത്തിലാണ്. ഈ തെരഞ്ഞെടുപ്പില്‍ മോദി ചെയ്തതുപോലെ കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്ത് മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യന്‍ സമ്മതിദായകരെ ഒന്നിപ്പിച്ചില്ല. സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദി ഇന്ത്യന്‍ ജനതയുടെ പട്ടിണി മാറ്റി. മോദി സ്വയം വര്‍ക്കിങ് ക്ലാസിെൻറ പ്രതിനിധിയായി ഉയര്‍ത്തിക്കാട്ടുകയും രാജ്യത്തെ പാവപ്പെട്ട പൗരന്മാരുടെ പ്രതിനിധിയായി അവതരിപ്പിക്കുകയും ചെയ്യുന്നു; 72 വര്‍ഷത്തോളം ഇന്ത്യയെ നയിച്ച നെഹ്‌റു-ഗാന്ധി രാഷ്ട്രീയ പാരമ്പര്യം ചെയ്തതുപോലെ എന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ തസീര്‍ സ്ലമ്മേദ് എഴുതിയ ആദ്യത്തെ ലേഖനത്തില്‍ മോദിയെ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന നേതാവായാണ് വിശേഷിപ്പിക്കുന്നത്. െതരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ ലേഖനം ഒരു പ്രചാരണ വിഷയമാക്കി ഉയര്‍ത്തിയിരുന്നു. തസീര്‍ പാകിസ്താനിയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ലേഖനം എഴുതിയതെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.