വിവാഹമോചനത്തിന് ദമ്പതികളിലൊരാളുടെ തെറ്റ് തെളിയിക്കേണ്ട ആവശ്യമില്ല: സുപ്രീം കോടതി

ന്യൂ ഡൽഹി: വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് ദമ്പതികളിൽ ആരുടെയെങ്കിലും തെറ്റ് തെളിയിക്കേണ്ട ആവശ്യം ഇല്ലെന്ന് സുപ്രീം കോടതി. പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങൾ കാരണവും വിവാഹബന്ധം മുന്നോട്ട് പോകാത്ത സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യയിലെ വിവാഹമോചന നിയമം തെറ്റായ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നല്ല രണ്ട് വ്യക്തികൾക്ക് നല്ല പങ്കാളികളാകാൻ എപ്പോഴും സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിവാഹമോചനത്തിൽ, ഒരു വ്യക്തിയുടെ തെറ്റ് ആരോപിക്കപ്പെടേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. വിവാഹമോചനം തേടുമ്പോൾ കക്ഷികൾ ആരോപിക്കുന്ന പിഴവുകളിൽ ഭൂരിഭാഗവും സാമൂഹിക മാനദണ്ഡങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നും ഉണ്ടാകുന്നതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

വിവാഹമോചനം അനുവദിക്കാനുള്ള സുപ്രീം കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സഞ്ജിവ് ഖന്ന, എ.എസ് ഓക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവർ കൂടെ ഉൾപ്പെടുന്ന ബെഞ്ച്.

വിവാഹം ദിവ്യമാണെന്നും വിവാഹബന്ധം തകർക്കില്ലെന്നതാണ് ഇന്ത്യയുടെ പൊതുനയമെന്നും സൂചിപ്പിക്കുന്ന വിധിന്യായങ്ങളോട് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് കോടതിയിൽ എതിർപ്പ് അറിയിച്ചു.

ഒരു വിവാഹം നടത്തപ്പെടുന്നത് ദിവ്യമാണ്. എന്നാൽ വിവാഹ ബന്ധം തകരാനോ തകരാതിരിക്കാനോ സാധ്യത ഉണ്ടെന്നതിൽ സംശയമില്ല. ഹിന്ദു വിവാഹ നിയമത്തിൽ വിവാഹ മോചനം തെറ്റായ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ വിവാഹബന്ധത്തിലുണ്ടാകുന്ന വീണ്ടെടുക്കാനാകാത്ത തകർച്ച എന്നത് അടിസ്ഥാന യാഥാർഥ്യമാണ്- കോടതി വയക്തമാക്കി.   

Tags:    
News Summary - Divorce should not require proving the fault of one of the spouses: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.