ബി.ജെ.പിയുടെ 'ആത്മനിർഭർ'നെതിരെ പാർലമെന്‍റിൽ തമിഴിൽ പൊങ്കാലയിട്ട്​ കനിമൊഴി എം.പി

പാർല​െമന്‍റിലെ തമിഴ്​നാട്ടിൽനിന്നുള്ള ഇരട്ടച്ചങ്കാണ്​ കനിമൊഴി എം.പി. അവരുടെ പാർലമെന്‍റിലെ ഓരോ പ്രകടനവും സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്​. ഉന്നയിക്കുന്ന ചോദ്യങ്ങൾ കൊണ്ടും ​വിഷയങ്ങൾ കൊണ്ടും ഒക്കെ വേറിട്ട ഒരു ജനപ്രതിനിധിയാണ്​ അവർ. പോരെങ്കിൽ നല്ല ഒന്നാന്തരം കവയിത്രിയും. അതിനാൽതന്നെ വാക്കുകൾക്കായി പരതേണ്ടി വരാറില്ല. കഴിഞ്ഞ ദിവസം പാർലമെന്‍റിലെ ശീതകാല സമ്മേളനത്തിൽ കനിമൊഴി നടത്തിയ സംസാരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​.


കേന്ദ്ര സർക്കാറിന്‍റെ പ്രമുഖ പദ്ധതിയായ 'ആത്മനിർഭർ ഭാരത്​'നെ സംബന്ധിച്ച്​ സംസാരിക്കവെയാണ്​ കനിമൊഴി തമിഴിൽ തകർത്തത്​. വലിയ കൈയടിയോടെയാണ്​ പാർലമെന്‍റ്​ അംഗങ്ങൾ പോലും കനിമൊഴിയുടെ വാക്കുകൾ ഏറ്റെടുത്തത്​. സംസാരത്തിനിടെ ആത്മനിർഭർ എന്ന വാക്ക് ഉച്ചരിക്കുന്നതിൽ കനിമൊഴിക്ക്​ ബുദ്ധിമുട്ട് നേരിട്ടു. ഹിന്ദി ബെൽറ്റിൽനിന്നുള്ള അംഗങ്ങൾ എല്ലാവരും കൂടി അവരെ ആത്മനിർഭർ എന്ന്​ പറയാൻ പഠിപ്പിക്കാൻ മുന്നോട്ടുവന്നു. ഉടൻ വന്നു കനിമൊഴിയുടെ മറുപടി.

'ഇതാണ്​ നിങ്ങൾക്ക്​ ഇപ്പോഴും മനസിലാകാത്തത്​. നമ്മൾ വ്യത്യസ്​ത പ്രാദേശിക ഭാഷകൾ സംസാരിക്കുന്നയിടങ്ങളിൽനിന്നും വരുന്നവരാണ്​. ഒന്നുകിൽ ഇത്തരം കാര്യങ്ങൾക്ക്​ ഇംഗ്ലീഷിൽ പറയണം. അല്ലെങ്കിൽ അതാത്​ പ്രാദേശിക ഭാഷകളിൽ പറയണം. അങ്ങശനയെങ്കിൽ ഞങ്ങൾക്കെല്ലാം അത്​ മനസിലാകുകയും പറയുകയും ചെയ്യാം' -കനിമൊഴി പറഞ്ഞു. ഹിന്ദി പറയുന്ന അംഗങ്ങളിൽ ആരോ ഇതിനിടെ കമന്‍റ്​ പാസാക്കിയത്​ കനിമൊഴിക്ക്​ അത്ര രസിച്ചില്ല. അവർ ബാക്കി കാര്യങ്ങൾ തമിഴിൽ പറഞ്ഞു. ഇതിന്‍റെ വീഡിയോ ഇപ്പോൾ തമിഴ്​നാട്ടിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്​. നിരവധി പേർ കനിമൊഴിക്ക്​ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്​. 

Tags:    
News Summary - DMK MP Kanimozhi Speaks in Tamil in Parliament After Facing Difficulty in Pronouncing 'Aatmanirbhar', Netizens Laud Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.