ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്​ച നടത്തി; എം.എൽ.എയെ പുറത്താക്കി ഡി.എം.കെ

ചെന്നൈ: ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്​ച നടത്തിയതിന്​ എം.എൽ.എ കു കാ സെൽവത്തിനെ ഡി.എം.കെ പുറത്താക്കി. പാർട്ടിക്ക്​ അവമതിപ്പുണ്ടാക്കിയെന്ന്​ ചൂണ്ടിക്കാണിച്ച്​ പ്രാഥമിക അംഗത്വത്തിൽ നിന്നാണ്​ പുറത്താക്കിയത്​.

ആഗസ്​റ്റ്​ നാലിനായിരുന്നു അദ്ദേഹം നദ്ദയുമായി കൂടിക്കാഴ്​ച നടത്തിയത്​. തുടർന്ന്​ ആഗസ്​റ്റ്​ അഞ്ചിന്​ രാമക്ഷേത്ര ശിലാസ്ഥാപനത്തോട്​ അനുബന്ധിച്ച്​ ബി.ജെ.പിയുടെ ചെന്നൈ ഓഫീസിൽ നടന്ന പരിപാടിയിലും പ​ങ്കെടുത്തിരുന്നു.

ഡി.എം.കെയിൽ കുടുംബാധിപത്യമാണ്​ നില നിൽക്കുന്നതെന്ന്​ സെൽവം വിമർശിച്ചിരുന്നു. തന്നെ പോലുള്ള മുതിർന്ന നേതാക്കൾക്ക്​ ഡി.എം.കെയിൽ ​ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തൻെറ ഭാഗം കേൾക്കാതെയാണ്​ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയതെന്നും സെൽവം ആരോപിച്ചു. എന്നാൽ, സെൽവത്തിന്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നുവെന്നും മറുപടി തൃപ്​തികരമല്ലാത്തതിനാലാണ്​ പുറത്താക്കുന്നതെന്നും ഡി.എം.കെ അറിയിച്ചു.

Tags:    
News Summary - DMK suspends MLA Ku Ka Selvam, Expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.