ഹൈദരാബാദ്: ഗർബ ഉൽസവത്തിൽ അഹിന്ദുക്കൾ പങ്കെടുക്കുന്നതിരെ മുന്നറിയിപ്പുമായി സസ്പെൻഷനിലായ ബി.ജെ.പി എം.എൽ.എ രാജ സിങ്. ഹൈദരാബാദിലെ ഗർബ നൃത്ത നടത്തിപ്പുകാർക്കും രാജാ സിങ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി.
പ്രവാചകനെ നിന്ദിച്ചുള്ള പരാമർശം വിവാദമായതോടെയാണ് രാജാ സിങ്ങിനെ ബി.ജെ.പി സസ്പെൻഡ് ചെയ്തത്. തെലങ്കാന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സസ്പെൻഷൻ പിൻവലിക്കുമെന്നും റിപ്പോർട്ടുണ്ട്.
ലൗ ജിഹാദ് കേസുകൾ വർധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവിന്റെ വിവാദ നിർദേശം. പരിപാടിക്ക് എത്തുന്ന ജീവനക്കാരും വിഡിയോഗ്രാഫർമാരും മറ്റുള്ളവരും ഹിന്ദുക്കളായിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പ്രവേശന കവാടത്തിൽ വെച്ച് ആളുകളുടെ ആധാർ കാർഡ് പരിശോധിക്കാനും നിർദേശം നൽകി. സംഘാടകർക്ക് ഇക്കാര്യത്തിൽ അബദ്ധം പിണഞ്ഞാൽഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
പരിപാടിക്ക് അഹിന്ദുക്കൾ എത്തുന്നതിനെതിരെ ഭാരതീയ ജനത യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് ഗാവു പ്രകാശും രംഗത്ത് വന്നിട്ടുണ്ട്. എല്ലാവർഷവും ലൗ ജിഹാദ് കേസുകൾ വർധിക്കുകയാണെന്ന് പ്രകാശ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. സംഘാടകർ പരിപാടിക്കെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഉപദേശിക്കുന്നുണ്ട്. അഹിന്ദുക്കൾ പരിപാടിയിൽ പങ്കെടുത്തുെവന്നറിഞ്ഞാൽ സംഘാടകൾക്കെതിരെ കേസെടുക്കുമെന്നും പരിപാടിക്കെത്തുന്ന അഹിന്ദുക്കളെ വലിച്ചു പുറത്തിടുമെന്നും ഭീഷണിയുമുണ്ട്. ബുക്ക്മൈ ഷോ വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് വിതരണം.
നവരാത്രിയോടനുബന്ധിച്ചാണ് ഗർബ നൃത്തം നടത്താറുള്ളത്.നവരാത്രി കാലത്ത് ഒമ്പതു ദിവസം രാത്രി ഗർബ നൃത്തമുണ്ടാകും. ഹൈദരാബാദിലെ പ്രധാന ഉൽസവമാണ് നവരാത്രി. ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണിത്. വടിയുപയോഗിച്ച് താളം പിടിക്കുന്ന സംഘനൃത്തമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.