ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയരുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് സോണിയഗാന്ധിയോട് ഡൽഹിയിൽനിന്ന് മാറാൻ നിർദേശം നൽകി ഡോക്ടർമാർ. സോണിയഗാന്ധിക്ക് ശ്വാസകോശ അണുബാധയുണ്ടായതിനെ തുടർന്ന് മുൻകരുതലിെൻറ ഭാഗമായാണ് ഡോക്ടർമാരുടെ നിർദേശം.
സോണിയ ഗാന്ധി േഗാവയിലേേക്കാ, ചെന്നൈയിലേക്കോ മാറിതാമസിക്കും. ചിലപ്പോൾ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയക്കൊപ്പമുണ്ടാകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് സോണിയ. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഉയരുന്നത് ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും.
ജൂലൈ 30ന് ശ്വാസകോശ അണുബാധയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെപ്റ്റംബർ 12ന് ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക് പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.