തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളില്‍ ആധാര്‍, ഭൂമികൈമാറ്റം ചെയ്യുന്നവരുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ഫോറങ്ങള്‍ എന്നിവ കുന്നുകൂടുന്നു. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ രേഖകളുടെ കോപ്പികള്‍ സബ് രജിസ്ട്രാർ ഓഫിസുകളില്‍ സൂക്ഷിക്കാൻ സംവിധാനമില്ല. ആധാർ ഉള്‍പ്പെടെയുള്ള ഇൗ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക വ്യാപകമാണ്.
ഭൂമികൈമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുകയും ഓഫിസുകൾ പേപ്പര്‍ രഹിതമാക്കുകയും ചെയ്യുമ്പോള്‍ സബ് രജിസ്ട്രാർ ഓഫിസുകളില്‍ ഇടപാടുകള്‍ക്കായി എത്തുന്നവരില്‍ നിന്ന് സ്വകാര്യ വിവരരേഖകളുടെ പകര്‍പ്പുകള്‍ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇതേവരെ നടപ്പായില്ല.
ഓരോ രജിസ്ട്രേഷനും കൈമാറ്റം ചെയ്യുന്നവരില്‍ നിന്നും പ്രത്യേകം പ്രത്യേകം ആധാര്‍ പകര്‍പ്പുകള്‍ വാങ്ങുന്നത് പതിവാണ്. രജിസ്ട്രേഷന് നടപടികളിലെ ലളിതവത്കരണത്തിന്റെ ഭാഗമായി ആധാരങ്ങള്‍ ഫോം രൂപത്തില്‍ ഓണ്‍ലൈന്‍ വഴി തയാറാക്കുന്നതിനുള്ള സൗകര്യം വരെ രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍ സംവിധാനത്തില്‍ ഒരുക്കിയെങ്കിലും ആധാര്‍ ഉള്‍പ്പെടെ രേഖകള്‍ പേപ്പര്‍ രഹിതമായി സംരക്ഷിക്കാന്‍ സംവിധാനമില്ല.
രേഖകൾ ഓഫിസുകളിലും ഒരു കരുതലും സുരക്ഷയുമില്ലാതെയാണ് കെട്ടിക്കിടക്കുന്നത്. രജിസ്ട്രേഷനായി എത്തുന്നവരില്‍ നിന്ന് ആധാറിന്റെ ഫോട്ടോ കോപ്പി, ഫോറങ്ങള്‍ എന്നിവ സബ് രജിസ്ട്രാർ ഓഫിസുകളില്‍ വാങ്ങുന്നത് സംബന്ധിച്ച് അന്വേക്ഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളില്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുള്ള രജിസ്റ്ററിങ് ഉദ്യോഗസ്ഥരുമുണ്ട്. സ്വകാര്യവിവരങ്ങള്‍ ആധാരങ്ങളില്‍ രേഖപ്പെടുത്തുന്നത് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.