ല​ഖിം​പു​ർ: എല്ലാ കൊലക്കേസ് പ്രതികൾക്കും ഒരു കൊല്ലമായാൽ ജാമ്യം നൽകുമോ​? -സു​പ്രീം​കോ​ട​തി​യോ​ട് ദ​വെ

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്കും ഒ​രു​കൊ​ല്ലം ക​ഴി​ഞ്ഞാ​ൽ ജാ​മ്യം ന​ൽ​കു​മെ​ന്ന് സു​പ്രീം​കോ​ട​തി ഒ​രു പൊ​തു​ത​ത്ത്വ​മു​ണ്ടാ​ക്കു​മോ എ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും സു​പ്രീം​കോ​ട​തി ബാ​ർ ​അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്റു​മാ​യ ദു​ഷ്യ​ന്ത് ദ​വെ ചോ​ദി​ച്ചു.

ല​ഖിം​പു​ർ ഖേ​രി​യി​ൽ സ​മ​ര​ത്തി​നെ​ത്തി​യ ക​ർ​ഷ​ക​രെ വാ​ഹ​നം ക​യ​റ്റി കൊ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ഒ​രു കൊ​ല്ലം ജ​യി​ലി​ൽ കി​ട​ന്നി​ല്ലേ എ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ച​പ്പോ​ഴാ​ണ് ദ​വെ​യു​ടെ മ​റു​ചോ​ദ്യം.

കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യി വാ​ദി​ക്കു​ക​യാ​യി​രു​ന്നു ദ​വെ. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​നെ എ​ത്ര​കാ​ലം ജ​യി​ലി​ൽ വെ​ക്കു​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, കൃ​ഷ്ണ മു​രാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ചോ​ദി​ച്ച​പ്പോ​ൾ എ​ല്ലാ കൊ​ല​ക്കേ​സു​ക​ളി​ലെ​യും പ്ര​തി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം ക​സ്റ്റ​ഡി​യി​ൽ കി​ട​ന്നാ​ൽ ജാ​മ്യം ന​ൽ​കു​മെ​ങ്കി​ൽ മി​ശ്ര​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​തി​നെ താ​ൻ അം​ഗീ​ക​രി​ക്കു​മെ​ന്ന് ദ​വെ മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് വി​ചാ​ര​ണ എ​ന്ന് തു​ട​ങ്ങു​മെ​ന്ന വി​വ​രം അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​സ് ജാ​മ്യാ​പേ​ക്ഷ ജ​നു​​വ​രി​യി​ലേ​ക്ക് മാ​റ്റി​വെ​ച്ചു.

Tags:    
News Summary - Does Supreme Court Grant Bail To Every Murder Accused After One Year Custody? Dushyant Dave Asks In Lakhimpur Kheri Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.