ആഭ്യന്തര ടൂറിസ്​റ്റുകൾ  നികൃഷ്​ട ജീവികളെന്ന്​ ഗോവ മന്ത്രി

പ​നാ​ജി: ഇ​ന്ത്യ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്, പ്ര​ത്യേ​കി​ച്ച്​ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കെ​തി​രെ ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി വി​ജ​യ്​ സ​ർ​ദേ​ശാ​യി. ​ഉ​യ​ർ​ന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​വും രാ​ഷ്​​ട്രീ​യ​ബോ​ധ​വും ആ​രോ​ഗ്യ നി​ല​വാ​ര​വു​മു​ള്ള ഗോ​വ​യി​ലെ​ത്തു​ന്ന ‘ഉ​ത്ത​ര​വാ​ദ ബോ​ധ​മി​ല്ലാ​ത്ത’ ടൂ​റി​സ്​​റ്റു​ക​ൾ ‘നി​കൃ​ഷ്​​ട ജീ​വി​ക​ൾ’ ആ​ണെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം, ഗോ​വ​യെ ഹ​രി​യാ​ന​യാ​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ടൂ​റി​സ്​​റ്റു​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​ കു​റ്റ​പ്പെ​ടു​ത്തി.

ഗോ​വ ബി​സ്​​ഫെ​സ്​​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘‘മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന​ത്​ ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​മി​ല്ലാ​ത്ത ടൂ​റി​സ്​​റ്റു​ക​ളാ​ണ്​. ​ഗോ​വ​യെ ഹ​രി​യാ​ന​യാ​ക്കാ​നാ​ണ്​ ഉ​​ത്ത​രേ​ന്ത്യ​ക്കാ​രു​ടെ ശ്ര​മം. സം​സ്​​ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ ആ​റു മ​ട​ങ്ങു​വ​രെ ഇ​ര​ട്ടി​യാ​ണ്​ ഇ​വി​ടെ എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക്​ പ​ക​രം ഇ​ന്ത്യ​യി​ലെ ഉ​യ​ർ​ന്ന ക്ലാ​സി​ലു​ള്ള​വ​രെ​യും വി​ദേ​ശ ടൂ​റി​സ്​​റ്റു​ക​ളെ​യു​മാ​ണ്​ ആ​ക​ർ​ഷി​ക്കേ​ണ്ട​ത്​’’ -മ​ന്ത്രി പ​റ​ഞ്ഞു. 

Tags:    
News Summary - Domestic tourists are ‘scum of the earth’, says Goa minister Vijay Sardesai- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.