ഗാർഹിക പീഡന നിയമസഹായം: കേ​ന്ദ്ര സർക്കാറിന്​ സുപ്രീം കോടതി നോട്ടീസ്​

ന്യൂഡൽഹി: ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാവുന്ന സ്​ത്രീകൾക്ക്​ നിയമസഹായവും സുരക്ഷാകേന്ദ്രവുമൊരുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറി​‍െൻറ വിശദീകരണം തേടി സുപ്രീം കോടതി. ഗാർഹിക അതിക്രമത്തിൽനിന്ന്​ സ്​ത്രീകൾക്ക്​ സംരക്ഷണം നൽകൽ നിയമത്തിനുകീഴിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട്​ 'വി, ദ വിമൻ ഓഫ്​ ഇന്ത്യ' സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയിലാണ്​ കോടതി നടപടി.

കേന്ദ്ര സർക്കാറിനൊപ്പം വനിത വികസന മന്ത്രാലയം, വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം എന്നിവയും ഡിസംബർ ആറിനകം വിശദീകരണം നൽകണമെന്ന്​ ജസ്​റ്റിസുമാരായ യു.യു. ലളിത്​, എസ്​. രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ച്​ ഉത്തരവിട്ടു.  

Tags:    
News Summary - Domestic Violence Legal Aid: Supreme Court Notice to Central Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.