ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇന്ത്യ സന്ദർശനത്തിന് ഒരുക്കം പൂ ർത്തിയാകുന്നതിനിടെ ഗുജറാത്തിലെ ‘നമസ്തേ ട്രംപ്’ പരിപാടിയുെട സംഘാടകരെച്ചൊല് ലി വിവാദം. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി’ എന്ന ആരുമറിയാത്ത സംഘടനയാണ് സ്വീകരണം ഒരുക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതോടെയാണ് പുതിയ വിവാദം. ഒരു സ്വകാര്യ സംഘടന സംഘടിപ്പിക്കുന്ന ചടങ്ങിന് കോടികൾ സർക്കാർ ചെലവഴിക്കുന്നതെങ്ങിനെയാണെന്ന് കോൺഗ്രസ് ചോദിച്ചു.
വിദേശകാര്യ മന്ത്രാലയം വക്താവ് പറയുന്നതിനുമുമ്പ് സംഘടനയുടെ പേര് കേട്ടിട്ടില്ലെന്നും ഇപ്പോൾ പെെട്ടന്ന് എവിടെനിന്നാണ് ഇൗ സംഘടനയുണ്ടായതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ചോദിച്ചു.
ട്രംപിെൻറ അഹമ്മദാബാദ് സന്ദർശനവുമായി ബന്ധെപ്പട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ആരും കേൾക്കാത്ത സംഘാടകരുടെ പേരു പറഞ്ഞത്. ഹൂസ്റ്റണിൽ നരേന്ദ്ര മോദിക്കായി സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടി പോലെയായിരിക്കും നമസ്തേ ട്രംപ് എന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ ചടങ്ങിൽ പെങ്കടുപ്പിക്കുമോ എന്നു ചോദിച്ചപ്പോൾ അഹമ്മദാബാദിലെ സംഘാടകരോടാണ് അത് ചോദിക്കേണ്ടതെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ഗുജറാത്ത് സർക്കാറല്ല പരിപാടിയുടെ സംഘാടകരെന്നും ‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി’യാണെന്നും അവരാണ് എല്ലാ തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇൗ സമിതിക്ക് പിന്നിൽ ആരാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർെജവാല ചോദിച്ചു. സ്വകാര്യ ഏജൻസിക്കുവേണ്ടി ഗുജറാത്ത് സർക്കാർ 120 കോടി ചെലവഴിക്കുന്നതെന്തിനാണ്? ഇൗ സംഘടന എന്നാണ് അമേരിക്കൻ പ്രസിഡൻറിന് ക്ഷണം അയച്ചതെന്നും എന്നാണ് അമേരിക്കൻ ഭരണകൂടം അത് സ്വീകരിച്ചതെന്നും വ്യക്തമാക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.