ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന എൻ.ജി.ഒക്കുവേണ്ടി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനാണ് ഹരജി സമർപ്പിച്ചത്.
കോർപറേറ്റുകൾക്ക് ശരാശരി വരുമാനത്തിെൻറ ഏഴര ശതമാനത്തിൽ കൂടുതൽ രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകാൻ പാടില്ലെന്നാണ് നിലവിലെ ചട്ടം. ഭേദഗതിയിലൂടെ ഇൗ നിയന്ത്രണം എടുത്തുകളയുകയാണ് ലക്ഷ്യമെന്ന് ഹരജിക്കാരൻ വാദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഉറവിടം വെളിപ്പെടുത്താതെ പാർട്ടികൾ വൻതോതിൽ പണം സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാർച്ചിലാണ് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിലെ നിയന്ത്രണങ്ങളിൽ അയവുവരുത്തുന്ന ബില്ലിന് ലോക്സഭ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.