ജെ.ഡി.എസിനെ വേണ്ട, കർണാടകയിൽ തനിച്ച് ഭരിച്ചോളാമെന്ന് സദാനന്ദ ഗൗഡ

ബംഗളൂരു: കര്‍ണാടകയില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബി.ജെ.പി. 112 സീറ്റുകളില്‍ ലീഡ് നേടി ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്ന് ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു. അതിനിടെ സര്‍ക്കാര്‍ രൂപീകരണശ്രമവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. പിന്നീട് ബി.ജെ.പിയുടെ ലീഡ് 112 കടന്നു. ഇതോടെയാണ് ബി.ജെ.പി പ്രതികരണവുമായി രംഗത്തെത്തിയത്. 
 

Tags:    
News Summary - Don't need JDS: Sadanand Gowda-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.