അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഹാർദിക് പേട്ടലിെൻറ പിന്തുണ കോൺഗ്രസിനുതന്നെ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, തങ്ങളുടെ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും കോൺഗ്രസിന് വോട്ടുചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും ഹാർദിക് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പ്രത്യേക വിഭാഗത്തിൽപെടുത്തി പേട്ടൽ വിഭാഗത്തിനും ഒ.ബി.സിക്കാർക്ക് തുല്യമായ സംവരണം നൽകാമെന്ന് കോൺഗ്രസ് ഉറപ്പു നൽകിയതായി പാട്ടീദാർ അനാമത് ആന്ദോളൻ സമിതി നേതാവ് പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസത്തിനകം സംവരണ ബിൽ പാസാക്കണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രകടനപത്രികയിൽ ഇക്കാര്യം ഉറപ്പുനൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്.
50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സമിതി അംഗങ്ങളെ ബി.ജെ.പി വിലക്കെടുക്കുകയാണെന്ന് ഹാർദിക് ആരോപിച്ചു. ഗുജറാത്തിൽ തെൻറ പോരാട്ടം ബി.ജെ.പിക്ക് എതിരാണ്. തെൻറ മാതാപിതാക്കൾ ബി.ജെ.പി ടിക്കറ്റിൽ മൽസരിച്ചാൽ പോലും താൻ ബി.ജെ.പിക്ക് വോട്ടുചെയ്യില്ല. കാരണം, അവർ പേട്ടൽ സമുദായത്തിെൻറ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചവരാണ്. കോൺഗ്രസുമായി സീറ്റുതർക്കമില്ല. ഇത്ര സീറ്റ് വേണമെന്നും പറഞ്ഞിട്ടില്ല.
എന്നാൽ, പേട്ടൽ സമുദായക്കാരെ സ്ഥാനാർഥികളാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാട്ടീദാർ അനാമത് ആന്ദോളൻ സമിതി അംഗങ്ങൾ നാമനിർദേശപത്രിക നൽകുകയാണെങ്കിൽ അവർ സംഘടനയിലുണ്ടാകില്ല. അടുത്ത രണ്ടര വർഷം താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും പാർട്ടിയിൽ ചേരുകയോ ഇല്ലെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
77 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ 20 സീറ്റാണ് ഹാർദിക് ആവശ്യപ്പെട്ടത്. കോൺഗ്രസ് പട്ടികയിൽ 22 പേട്ടൽ സമുദായക്കാരുണ്ടായിരുെന്നങ്കിലും 20 പേരും കോൺഗ്രസുകാരായിരുന്നു. രണ്ടുപേർ മാത്രമാണ് ഹാർദിക് പക്ഷക്കാർ. ഇതേതുടർന്നാണ് ഭിന്നത രൂക്ഷമായത്. ആദ്യ പട്ടിക വെട്ടിത്തിരുത്തി ഹാർദിക് അനുയായികൾക്ക് മൂന്നു സീറ്റുകൂടി നൽകിയതോടെയാണ് ഒത്തുതീർപ്പിനു വഴിതെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.