ലഖ്‌നോ: ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാർ ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ 1,057 കോടി രൂപയുടെ 46 വികസന പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 'പ്രബുദ്ധജൻ സമ്മേളന'ത്തെ അഭിസംബോധന ചെയ്ത് നഗരം "പുതിയ ഇന്ത്യയുടെ പുതിയ ഉത്തർപ്രദേശിനെ" ലോകത്തിന് മുന്നിൽ ചിത്രീകരിക്കുമെന്ന് യോഗി പറഞ്ഞു. ''അയോധ്യയുടെ വികസനത്തിനായി 30,000 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്. നഗരത്തിന്റെ സർവതോന്മുഖമായ പുരോഗതിക്ക് ഇരട്ട എഞ്ചിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്" -യോഗി കൂട്ടിച്ചേർത്തു.
"ഗവൺമെന്റ് ഈ സ്ഥലത്തിന്റെ മതപരവും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ജനങ്ങളുടെ ക്ഷേമത്തിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ശ്രീരാമന്റെ ജന്മസ്ഥലം പുതിയ ഇന്ത്യയുടെ പുതിയ ഉത്തർപ്രദേശിനെ ലോകത്തിന് മുന്നിൽ ചിത്രീകരിക്കുന്ന ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 500 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിർമ്മിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമാധാനം, സമൃദ്ധി, ഐക്യം, പൊതുക്ഷേമം എന്നിവക്കായി പദ്ധതികൾ ആവിഷ്‌കരിക്കും'' -യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.