യതീംഖാനകളുടെ ഇരട്ട രജിസ്​ട്രേഷൻ: സമസ്​തയുടെ ഹരജി സു​പ്രീംകോടതിയിൽ

ന്യൂഡൽഹി: യത്തീംഖാനകൾക്ക് ഇരട്ട രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സമസ്ത നൽകിയ പരാതി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 1960ലെ നിയമപ്രകാരം രജിസ്റ്റർ ചെയ്ത യത്തീംഖാനകൾ വീണ്ടും ശിശു ക്ഷേമ സമിതിയുടെ കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. യത്തീംഖാനകളുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കാനാണ് ശ്രമമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാരായ മദൻ പി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചാണ് പരിഗണിക്കുന്നത്.

Tags:    
News Summary - Double Registration of Orphanages - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.