ഹെലികോപ്ടറിൽ നിന്ന് തൊടുക്കാവുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ -വിഡിയോ

ന്യൂഡൽഹി: ഹെലികോപ്ടറിൽ നിന്ന് തൊടുക്കാവുന്ന ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡി.ആർ.ഡി.ഒയും ഇന്ത്യൻ എയർ ഫോഴ്സും സംയുക്തമായി രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലാണ് തദ്ദേശീയമായി നിർമിച്ച 'സാന്‍റ് (SANT)' എന്ന വിളിപ്പേരിലറിയപ്പെടുന്ന മിസൈലിന്‍റെ പരീക്ഷണം നടത്തിയത്.

പരീക്ഷണം വിജയമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹെലികോപ്ടറിൽ നിന്ന് തൊടുക്കാവുന്ന മിസൈലിന് 10 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കാനുള്ള ശേഷിയുണ്ട്.


പ്രതിരോധ മേഖലയിൽ 'ആത്മനിർഭർ ഭാരത്' നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് തദ്ദേശീയ മിസൈൽ നിർമാണമെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി. മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. 


Tags:    
News Summary - DRDO, Indian Air Force successfully flight-test indigenous Stand-Off Anti-Tank Missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.