പ്രതിരോധ വകുപ്പിന്‍റെ ആളില്ലാ വിമാനം കർണാടകയിൽ തകർന്നുവീണു

ബംഗളൂരു: പ്രതിരോധ വകുപ്പിന് കീഴിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച ആളില്ലാ വിമാനം പരിശീലനപ്പറക്കലിനിടെ കർണാടകയിൽ തകർന്നുവീണു. ചിത്രദുർഗ ജില്ലയിലെ ഗ്രാമത്തിലെ വയലിലാണ് വിമാനം വീണത്.

തപസ് എന്ന വിമാനമാണ് ഇന്ന് രാവിലെ തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വയലിൽ വീണ വിമാനത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിമാനം തകർന്നതിൽ അന്വേഷണം നടത്തുമെന്നും ഡി.ആർ.ഡി.ഒ പ്രതിരോധ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. 

Tags:    
News Summary - DRDO UAV crashes in village in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.