ബംഗളൂരു: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുസംഘത്തിലെ മുഖ്യ കണ്ണികളായ രണ്ടു മല യാളികളുൾപ്പെടെ നാലുപേർ ബംഗളൂരുവിൽ നാർക്കോട്ടിക് സെല്ലിെൻറ പിടിയിലായി. ബംഗളൂ രു വിമാനത്താവള പരിസരത്തുനിന്നാണ് കാരിയറായ സ്ത്രീയെയടക്കം നാലുപേരെയും പിടി കൂടിയത്. കാസർകോട് ഉപ്പള സ്വദേശികളായ അബു താഹിർ (23), മുഹമ്മദ് അഫ്സൽ (23), ഉത്തരാഖണ്ഡ് സ്വദേശിനി ഖുശ്ബു ശർമ (22), മംഗളൂരു സ്വദേശി മുഹമ്മദ് ആസിഫ് (23) എന്നിവരാണ് അറസ്റ്റിലായത്. സാനിറ്ററി പാഡിൽ മയക്കുമരുന്ന് കാപ്സ്യൂളുകളാക്കി ഒളിപ്പിച്ച് ബംഗളൂരു വിമാനത്താവളം വഴി ഖത്തറിലെ ദോഹയിലേക്ക് കടത്താനായിരുന്നു പദ്ധതി.
കാരിയർമാരെ റിക്രൂട്ട് ചെയ്ത് ബംഗളൂരു വഴി ദോഹയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായി നാർേകാട്ടിക് സെൽ ബംഗളൂരു ഡയറക്ടർ എ. ബ്രൂണോക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഒരാഴ്ചയായി സംഘം വലവിരിക്കുകയായിരുന്നു. ശനിയാഴ്ച വിമാനത്താവളത്തിെൻറ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ നിന്നാണ് കാരിയറായ സ്ത്രീയടക്കം പിടിയിലായത്.
സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കാപ്സ്യൂളുകൾ അടക്കമുള്ള മയക്കുമരുന്നുകൾ സ്ത്രീയിൽനിന്ന് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒാസ്റ്റിൻ ടൗണിലെ ലിൻഡൻ സ്ട്രീറ്റിലെ വീട്ടിൽനിന്ന് 2.8 കിലോ ഹഷീഷ് ഒായിൽ, 13.6 കിലോ ഹഷീഷ്, 330 ഗ്രാം മെതഫീറ്റമിൻ, ഒമ്പതു കിലോ കഞ്ചാവ് എന്നിവയും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് മൂന്നുകോടി വിലവരും.
മൂന്നു വർഷം കാരിയറായിരുന്ന അബുതാഹിർ കഴിഞ്ഞവർഷം ഖത്തറിൽനിന്ന് മടങ്ങി മുഹമ്മദ് ആസിഫിനൊപ്പം ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കയറ്റിയയക്കുന്ന ബിസിനസിൽ ഏർപ്പെടുകയായിരുന്നു. അറസ്റ്റിലായ നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.