ലഹരി കടത്ത്​: പാക്​ പൗരനെ കസ്​റ്റഡിയിൽ വേണമെന്ന്​ എൻ.സി.ബി

കൊ​ച്ചി: പു​റം​ക​ട​ലി​ൽ​നി​ന്ന്​ 25,000 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പാ​കി​സ്താ​ൻ​ പൗ​ര​നെ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന്​ നാ​ർ​കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി). ല​ഹ​രി എ​ത്തി​ച്ച വ​ഴി​യും ഇ​തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും ക​ണ്ടെ​ത്താ​ൻ പാ​ക്​ പൗ​ര​നാ​യ സു​ബൈ​റി​നെ 22 മു​ത​ൽ 26വ​രെ അ​ഞ്ചു​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

എ​ൻ.​സി.​ബി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്​​ട​റു​ക​ളും പി​ന്തു​ട​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി ക​ട​ത്തി​ന്​ പി​ന്നി​ൽ പാ​കി​സ്താ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൻ സം​ഘ​മു​ണ്ടെ​ന്നാ​ണ്​ എ​ൻ.​സി.​ബി സം​ശ​യി​ക്കു​ന്ന​ത്.

Tags:    
News Summary - Drug trafficking: NCB seeks custody of Pakistani national

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.