‘മിനുങ്ങിയ’ പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: വിമാനം പറത്തുന്നതിനുമുമ്പ് ‘മിനുങ്ങിയ’ പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. ജെറ്റ് എയര്‍വേസിന്‍െറയും എയര്‍ ഇന്ത്യയുടെയും വൈമാനികരാണ് മദ്യപിച്ചതിന് പിടിയിലായത്. മുംബൈയില്‍നിന്ന് പാരിസിലേക്കുള്ള ദീര്‍ഘയാത്രക്ക് വിമാനം പറത്തേണ്ടിയിരുന്നു പൈലറ്റിന്‍െറ ലൈസന്‍സാണ്  ജെറ്റ് എയര്‍വേസ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

എയര്‍ ഇന്ത്യ പൈലറ്റിന്‍െറ ലൈസന്‍സ് റദ്ദാക്കിയത് മൂന്നു വര്‍ഷത്തേക്കാണ്. ഡല്‍ഹിയില്‍നിന്ന്  ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാമിലേക്കുള്ള വിമാനത്തിന്‍െറ പൈലറ്റായിരുന്ന ഇയാള്‍ മുമ്പും മദ്യപിച്ചതിന്  പിടിയിലായിരുന്നു. തെറ്റ് ആവര്‍ത്തിച്ചാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കും.

ഇന്ത്യയില്‍നിന്ന് വിമാനം പുറപ്പെടുമ്പോഴും ഇവിടേക്ക് തിരിച്ചത്തെുമ്പോഴും വിമാനജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നിര്‍ബന്ധമാണ്.  ജെറ്റ്എയര്‍വേസിലാണ് കള്ളുകുടിയന്മാരായ പൈലറ്റുമാര്‍ ഏറെയുള്ളത്. 2013നും 15നുമിടയില്‍ 38 പേരെയാണ് പിടികൂടിയത്.

Tags:    
News Summary - drunken pilots- air india-jet airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.