തമിഴ്നാട്ടിൽ ഇ -സ്കൂട്ടർ തീപിടിച്ച് അപകടം

ചെ​ന്നൈ: തമിഴ്നാട്ടിൽ ഇലട്രിക് സ്കൂട്ടർ തീപിടിച്ച് അപകടം. ഹൊസൂരിൽ ശനിയാഴ്ചയാണ് സംഭവം. സ്കൂട്ടർ ഓടിക്കുന്നതിനിടെയാണ് അപകടം.

ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ഒരു വർഷം മുമ്പാണ് ഇ -സ്കൂട്ടർ വാങ്ങിയത്. ശനിയാഴ്ച വാഹനമോടിക്കുന്നതിനിടെ ബാറ്ററിയുടെ സമീപത്തുനിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഒതുക്കി നിർത്തി.

ഉടൻതന്നെ സ്കൂട്ടറിൽനിന്ന് തീ ആളിപ്പടരുകയും ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ല. ഒകിനാവ ഐ പ്രെയ്സ് മോഡൽ സ്കൂട്ടറിനാണ് തീപിടിച്ചത്.

Tags:    
News Summary - e bike catches fire in Hosur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.