മുംബൈ: നമ്പറുകളിൽ തിരിമറി നടത്തി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഇതാദ്യ സംഭവമല്ല. ഇത്തരത്തിൽ ട്രാഫിക് നിയമം ലംഘിക്കാനായി ബൈക്ക് ഉടമ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചപ്പോൾ കുടുങ്ങിയത് ഒരു കാറുടമയാണ്. നിരന്തരമായി ട്രാഫിക് ലംഘനം നടത്തുന്ന ബൈക്കിന്റെ ഉടമസ്ഥനാണ് നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചത്.
നമ്പർ പ്ലേറ്റിലെ ഇയെന്ന അക്ഷരം ഒരൽപ്പം ഫാഷനാക്കിയതോടെ അത് എഫ് ആയി തോന്നുകയായിരുന്നു. ഇതോടെ എം.എച്ച് 02 EJ0759 എന്ന നമ്പറിലെ ഇ എഫ് ആയി മാറി. ഇതേ നമ്പറിൽ ഒരു കാറും ഉണ്ടായിരുന്നു. ഇതോടെ ബൈക്ക് നടത്തുന്ന നിയമലംഘനങ്ങളുടെ പിഴ കാറിന് വരാൻ തുടങ്ങി.
ഒടുവിൽ പിഴയടക്കാനുള്ള നോട്ടീസുകൊണ്ട് കാറുകാരൻ കുടുങ്ങിയതോടെ മുംബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരത്തിൽ വന്ന മൂന്ന് നോട്ടീസുകൾക്ക് പിഴയടച്ചുവെന്നും ഇതിനൊരു അവസാനമില്ലാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും കാറുകാരാൻ വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെന്നും വൈകാതെ കൂടുതൽ നടപടിയുണ്ടാകുമെന്ന് മുംബൈ ട്രാഫിക് പൊലീസും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.